ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന ചിത്രത്തിൻെറ പേര് മാറ്റാൻ സെൻസർബോർഡ്! പുതിയ പേരുമായി സിനിമക്കാർ 

സുബീഷ് സുധി പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ഒരു ഭാരത സർക്കാർ ഉത്പന്നം, ചിത്രം മാർച്ച് 8 നാണ് റിലീസ് ചെയുന്നത്,  ഈ ഒരു വേളയിൽ ഇപ്പോൾ ചിത്രത്തിന്റെ പേര് മാറ്റണമെന്നു ആവശ്യമായി എത്തിയിരിക്കുകയാണ് സെൻസർ ബോർഡ്, ഭാരത സർക്കാർ ഉത്പന്നം എന്ന പേരിൽ നിന്നു൦ ഭാരതം എന്ന പേര് മാറ്റാൻ ആണ് കേന്ദ്ര സർക്കാരിന് കീഴിലുള്ള   സെൻസർ ബോർഡ് അണിയറ പ്രവത്തകരോട് ആവശ്യപ്പട്ടിരിക്കുന്നത്,

ഇപ്പോൾ ഇതിനായി ചിത്രത്തിന്റെ അണിയറപ്രവര്തകര് നിർബന്ധിതരയിരിക്കുകയാണ്, ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പേരിൽ നിന്നും ഭാരതം എന്ന് ഒഴിവാക്കി ഒരു സർക്കാർ ഉൽപനം എന്നാക്കുകയാണ്, ഏതാനും  നാല്പത്തിനായിരത്തോളം പോസ്റ്ററുകളാണ് പ്രചാരണത്തിന് അച്ചടിച്ചത്, ഇനിയും ഈ പേരിൽ മാറ്റുക എന്ന് പറയുന്നത് അസാദ്യമാണ്, ഇത് ചിത്രത്തിന് വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കും

അതിനാൽ പോസ്റ്ററിൽ ഭാരതത്തിന്റെ അവിടെ ഒരു പേപ്പർ വെച്ച് ഒട്ടിച്ചു മറക്കാനാണ്  ഇപ്പോൾ ശ്രമിക്കുന്നത്, സിനിമ കണ്ടതിനു ശേഷം സെൻസർ ബോർഡ് ക്ളീൻ യു സർട്ടിഫിക്കറ്റ് നൽകാം എന്നാണ് പറഞ്ഞിരിക്കുന്നത്, സിനിമക്കകത്തെ എഡിറ്റിംഗുകൾ നിര്ദേശിക്കാത്ത സെൻസർ ബോർഡ് ഇപ്പോൾ പേര് മാറ്റിയാൽ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് പറയുന്നതും,