ലാലിനോട് പറയുന്ന കൊച്ചുവാർത്തമാനങ്ങൾ ഒരിക്കലും മമ്മൂട്ടിയുമായി ഉണ്ടായിട്ടില്ല! മമ്മൂട്ടി, മോഹൻലാലുമായുള്ള വത്യാസത്തെ കുറിച്ച് ഷിബു ബേബി ജോൺ 

മോഹൻലാലിനെ നായകനാക്കി ഷിബു ബേബി ജോൺ നിർമിച്ച ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ, ഇപ്പോൾ സിനിമ ഒടിടിയിൽ എത്തിയതിന് സംബന്ധിച്ചു  നിർമാതാവ് ഷിബു ബേബി ജോൺ ഒരു പ്രമുഖ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ…

മോഹൻലാലിനെ നായകനാക്കി ഷിബു ബേബി ജോൺ നിർമിച്ച ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ, ഇപ്പോൾ സിനിമ ഒടിടിയിൽ എത്തിയതിന് സംബന്ധിച്ചു  നിർമാതാവ് ഷിബു ബേബി ജോൺ ഒരു പ്രമുഖ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ചെറുപ്പം മുതൽ സിനിമ കാണാൻ ഇഷ്ടമായിരുന്നു, എന്നാൽ കുടുംബവുമായി  തങ്ങൾ ചെറുപ്പത്തിൽ സിനിമയ്ക്കൊന്നും പോയിട്ടില്ല,ആകെയുള്ള ഓർമ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമ തിയേറ്ററിൽ പോയി കണ്ടതാണ് ഷിബു ബേബി ജോൺ പറയുന്നു

പത്ത് മുപ്പത്തിയെട്ട് വർഷം മുമ്പാണ് മോഹൻലാലിനെ താൻ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് അദ്ദേഹവുമായി വലിയ വ്യക്തി ബന്ധമുണ്ടായതോടെ ലൊക്കേഷനിൽ പോകാൻ തുടങ്ങി,ശരിക്കും അങ്ങേയനെയാണ് സിനിമ മേഖലയിൽ അടുപ്പം തുടങ്ങിയത്, ഇതുവരെയും ലാലുമായുള്ള സൗഹൃദത്തിന് കോട്ടം സംഭവിച്ചിട്ടില്ല, ഞാനും ലാലും തമ്മിൽഒരുപാട് യാത്രകൾ ചെയ്യ്തിട്ടുണ്ട് എന്നാൽ ലാലിനോട് നടത്തുന്നതുപോലുള്ള കൊച്ചുവർത്തമാനങ്ങൾ മമ്മൂട്ടിയുമായി ഉണ്ടായിട്ടില്ല. വ്യക്തി ബന്ധവും ഉണ്ടായിട്ടില്ല

ബഹുമാനത്തോടെയുള്ള സൗഹൃദമാണ് മമ്മൂട്ടിയോട്,ഒരിക്കൽ പോലും  മമ്മൂക്കയെ മോശമാക്കി ലാൽ സംസാരിചിട്ടില്ല , മമ്മൂക്കയും  അങ്ങനെ തന്നെയായിരിക്കു൦ ,മമ്മൂക്ക വളരെ ബോൾഡായി കുറെ എക്സ്പിരിമെന്റൽ സിനിമകൾ ചെയ്തു. അതിന് വലിയ സ്വീകാര്യത ലഭിച്ചു. അതുപോലെ മലൈക്കോട്ടൈ വാലിബൻ മോഹൻലാലിന് ചലഞ്ചിങ്ങായ ഒരു പരീക്ഷണ സിനിമയായിരുന്നുവെന്നും ഷിബു ബേബി ജോൺ പറയുന്നു.