പ്രഭാസിന്റെ അത്ര പൊക്കവും ശരീരവും എനിക്കുമുണ്ടായിരുന്നു, നമിത

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് നമിത. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചിരിക്കുന്നത്. നായികയായും താരം അഭിനയിച്ചിട്ടുണ്ട് എങ്കിലും ഗ്ലാമറസ് ചിത്രങ്ങളിൽ ആണ് താരം കൂടുതൽ തിളങ്ങിയത്. നിരവധി ചിത്രങ്ങളിൽ ആണ് നമിത ഗ്ലാമറസ്…

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് നമിത. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചിരിക്കുന്നത്. നായികയായും താരം അഭിനയിച്ചിട്ടുണ്ട് എങ്കിലും ഗ്ലാമറസ് ചിത്രങ്ങളിൽ ആണ് താരം കൂടുതൽ തിളങ്ങിയത്. നിരവധി ചിത്രങ്ങളിൽ ആണ് നമിത ഗ്ലാമറസ് റോളുകളിലും ഐറ്റം ഡാൻസുകളിലും മറ്റും പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം തെന്നിന്ത്യയിൽ നിരവധി ആരാധകരെയും സ്വന്തമാക്കിയിരുന്നു. ഒരു കാലത്ത് തമിതാ തെന്നിന്ത്യയിൽ വലിയ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. അത് കൊണ്ട് തന്നെ താരം ഗോസിപ്പ് കോലങ്ങളിലും സ്ഥിരമായി ഇടം പിടിച്ചിരുന്നു.

 

പല നായകന്മാരുട പേരിനൊപ്പവും നമിതയുടെ പേര് ചേർത്ത് ഗോസിപ്പുകൾ ഇറങ്ങിയിരുന്നു. എന്നാൽ ഇതിനോട് ഒന്നും നമിത പ്രതികരിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഇത്തരം ഗോസിപ്പുകൾ ഇറക്കുന്നവർക്ക് ഒരു അവസരമായി കണ്ടു അവർ പലരുടെയും പേരിനൊപ്പം നമിതയുടെ പേരുകൾ ചേർത്ത് കഥകൾ പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തിൽ നമിതയുടെ പേരിനൊപ്പം ഗോസിപ്പുകൾ പ്രചരിച്ച ഒരു നടൻ ആയിരുന്നു പ്രഭാസ്. പ്രഭാസും നമിതയും തമ്മിൽ പ്രണയത്തിൽ ആണെന്നും ഇരുവരും ഡേറ്റിങ്ങിൽ ആണെന്നുമൊക്കെയുന്ന നിരവധി വാർത്തകൾ ആണ് പ്രചരിച്ചത്.

Namitha
Namitha

എന്നാൽ ഇപ്പോഴിതാ അത്തരം ഗോസിപ്പുകൾക്ക് എതിരെ പ്രതികരിച്ചിരിക്കുകയാണ് നമിത. താരം പറയുന്നത് ഇങ്ങനെ, എന്റെ പേരിനൊപ്പം പല നടന്മാരുടെയും പേര് ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. അത്തരത്തിൽ എനിക്ക് വിഷമം ആയ ഒരു പേര് ആയിരുന്നു പ്രഭാസിന്റേത്. ഞാനും പ്രഭാസും ബില്ലയുടെ തെലുങ് പതിപ്പിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അതോടെ ആണ് ഞങ്ങളുടെ രണ്ടു പേരുടെയും പേരിൽ ഗോസിപ്പുകൾ വന്നത്. പ്രഭാസിന്റെ അത്ര പൊക്കവും ശരീരവും എല്ലാം എനിക്കും ഉള്ളത് കൊണ്ടാകാം ഇത്തരത്തിൽ ഗോസിപ്പുകൾ വന്നത് എന്നും എന്നാൽ ഞങ്ങൾ തമ്മിൽ അങ്ങനെ ഒന്നും ഇല്ലായിരുന്നു എന്നുമാണ് നമിത പറയുന്നത്.