ഞാൻ വിവാഹം കഴിക്കുന്നത് എന്റെ ഇഷ്ട്ടം; സമൂഹത്തിന്റെ ഇഷ്ട്ടമല്ലല്ലോ, താൻ സിംഗിൾ ആയി കഴിയുന്നതിനെ കുറിച്ച്, നന്ദിനി 

മലയാളത്തിലും, അന്യഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് നന്ദിനി, ഇപ്പോൾ താരം സിനിമയിൽ നിന്നും ഇടവേള എടുത്തതിനെ കുറിച്ചും താൻ സിംഗിൾ ആയി കഴിയുന്നതിനെ കുറിച്ചും തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിൽ. താൻ ഒരിക്കലും സിനിമയിൽ നിന്നും ബ്രെക്ക് എടുത്തതല്ലാ എനിക്ക് കുറച്ചു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, അതുകൊണ്ടു സിനിമകൾ ചെയ്യാൻ കഴിയാഞ്ഞത്. പിന്നെ മലയാള ഭാഷ തനിക്കത്ര വശമില്ല

എന്നാൽ എനിക്ക് അഭിനയിക്കാൻ ഇഷ്ട്ടം മലയാള സിനിമയാണ്. എന്നാൽ ഒരു വര്ഷത്തിനുള്ളിൽ ഞാൻ മലയാള സിനിമയിൽ അഭിനയിക്കുന്നുണ്ട്, രണ്ടു സിനിമകളിൽ താൻ ഇപ്പോൾ കമ്മിറ്റ് ചെയ്യ്തിട്ടുണ്ട്, നന്ദിനി പറയുന്നു .എന്നാൽ താൻ അവിവാഹിതയായി കഴിയുന്നതിനെ കുറിച്ചും നടി പറയുന്നു, ഒരുപാട് ഇന്റർവ്യൂസിൽ ചോദിക്കുന്ന ഒരു ചോദ്യമാണ് തന്റെ വിവാഹം ,  എന്നാൽ ഞാൻ ആ ചോദ്യത്തെ കൂളായി തന്നെയാണ് കാണുന്നത്. വിവാഹത്തിന് ഒരു പ്രായ പരിധി ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല നടി പറയുന്നു

ഞാൻ വിവാഹം കഴിക്കുന്നത് എന്റെ ഇഷ്ടം അത് സമൂഹത്തിന്റെ ഇഷ്ട്ടം നോക്കേണ്ട ഒന്നല്ലല്ലോ താരം പറയുന്നു, ഇപ്പോൾ സിംഗിൾ ആയിരിക്കുന്നതിൽ സന്തോഷമേ ഉള്ളൂ. തന്നെ എല്ലാകൊണ്ടു അംഗീകരിക്കുന്ന ഒരാളെ ലഭിക്കുവാണെങ്കിൽ വിവാഹം കഴിക്കും നന്ദിനി പറയുന്നു