രജനികാന്തിനൊപ്പം ഫഹദ്, റാണാ ദഗുപതി എന്നിവരും അഭിനയിക്കുന്ന ‘വേട്ടയ്യൻ ‘ന്റെ പുതിയ അപ്‌ഡേറ്റ് 

ആരധകർ ഒരുപാട് കാത്തിരിക്കുന്ന ഒരു രജനി കാന്ത് ചിത്രമാണ് ‘വേട്ടയ്യൻ’ , ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ആണ് ഇപ്പോൾ പൂർത്തീകരിക്കുന്നത്, ആന്ധ്രാ…

ആരധകർ ഒരുപാട് കാത്തിരിക്കുന്ന ഒരു രജനി കാന്ത് ചിത്രമാണ് ‘വേട്ടയ്യൻ’ , ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ആണ് ഇപ്പോൾ പൂർത്തീകരിക്കുന്നത്, ആന്ധ്രാ പ്രദേശിലെ കടപ്പ എന്ന ജില്ലയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. രജനി കാന്തിനൊപ്പം ചിത്രത്തിൽ ഫഹദ് ഫാസിലും, റാണാ ദഗുപതിയും അഭിനയിക്കുന്നു. ഇപ്പോൾ കടപ്പയിൽ നിന്നുള്ള ഷൂട്ടിംഗ് ദൃശ്യങ്ങളാണ് പുറത്തു വരുന്നത്.

ആക്ഷൻ സ്വീക്വൻസുകൾ ചിത്രീകരിക്കാനുള്ള തയ്യറെടുപ്പുകൾ ആണ് ഇതിൽ കൂടുതലും ശ്രെദ്ധേയമാകുന്നത്, ഏതാനും ദിവസങ്ങൾക്കുള്ളിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയ്ക്കരിക്കുമെന്നാണ് സൂചനകൾ. രജനി കാന്തിന്റെ  സൂപ്പർഹിറ്റ് ചിത്രം ജയിലറിന് ശേഷം ഡി ജെ ഞാനവേൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വേട്ടയ്‌യൻ.

രജനി കാന്തിന്റ കരിയറിലെ 170 മ ത്ത് ചിത്രം കൂടിയാണ് വേട്ടയ്യൻ, ഒരു പോലീസ് ഓഫിസറുടെ വേഷത്തിലാണ് ചിത്രത്തിൽ രജനികാന്ത് എത്തുന്നത്, അനിരുദ്ധ് രവി ചന്ദർ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.