താൻ കരയേണ്ട സീനിൽ കരഞ്ഞില്ല എന്നാൽ മമ്മൂട്ടിയുടെ ഡയലോഗിൽ താൻ പൊട്ടിക്കരഞ്ഞുപോയി നന്ദു 

മലയാള സിനിമയിലെ ഒരു അതുല്യ പ്രതിഭാസം തന്നെയാണ് നടൻ മമ്മൂട്ടി, ഇപ്പോൾ നടന്റെ അഭിനയ മികവിനെ കുറിച്ച് തുറന്നു പറയുകയാണ് നടൻ നന്ദു, ‘വിഷ്ണു’ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം താൻ അഭിനയിക്കുമ്പോൾ തനിക്കു കരയേണ്ട…

മലയാള സിനിമയിലെ ഒരു അതുല്യ പ്രതിഭാസം തന്നെയാണ് നടൻ മമ്മൂട്ടി, ഇപ്പോൾ നടന്റെ അഭിനയ മികവിനെ കുറിച്ച് തുറന്നു പറയുകയാണ് നടൻ നന്ദു, ‘വിഷ്ണു’ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം താൻ അഭിനയിക്കുമ്പോൾ തനിക്കു കരയേണ്ട ഒരു സീൻ ഉണ്ടായിട്ടും താൻ കരഞ്ഞില്ല നടൻ പറയുന്നു, എന്നാൽ മമ്മൂക്ക അത് അഭിനയിച്ചു കാണിച്ചപ്പോൾ താൻ പൊട്ടിക്കരഞ്ഞുപോയി നന്ദു പറയുന്നു,

വിഷ്ണുവിൽ ഒരു സീൻ ഉണ്ട് , വിഷ്ണുവിനെ തൂക്കി കൊല്ലുന്നതിൻറെ തലേ ദിവസം ഭക്ഷണം കൊടുക്കുന്നത്, ഈ ചോറ് കൊണ്ട് കൊടുക്കുന്നതിൽ ഒരാൾ ഞാൻ ആണ്, എനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടം ആണ്. ഞാൻ വിഷ്ണുവിനെ ചോറ് കൊണ്ട് കൊടുക്കുമ്പോൾ ഒരു ഡയലോഗ് പറഞ്ഞു കരയണം, ഞാൻ പറഞ്ഞു വിഷ്‌ണുച്ചേട്ടനെ അവർ തൂക്കി കൊല്ലില്ല, സർക്കാർ വിട്ടയക്കും ഈ ഡയലോഗ് ഞാൻ പറഞ്ഞു , എന്നാൽ കരച്ചിൽ മാത്രം വന്നില്ല നന്ദു പറയുന്നു

എന്റെ ഡയലോഗ് പറഞ്ഞു കരയണം, അപ്പോൾ വിഷ്ണു ഒന്നും മിണ്ടാതെ നിൽക്കുകയാണ്, എന്നാൽ എനിക്ക് കരച്ചിൽ മാത്രം വരുന്നില്ല, ഒടുവിൽ മമ്മൂക്ക എന്റെ അടുത്ത് വന്നു ആ ഡയലോഗ് പറഞ്ഞു കരഞ്ഞു, ഒരു ഗ്ലിസറിൻ പോലും ഇല്ലാതെ, ഞാൻ അദ്ദേഹത്തിന്റെ കരച്ചിൽ കണ്ടു പൊട്ടിക്കരഞ്ഞു പോയി. ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിന്റെ ഒരു നാച്ചുറൽ അഭിനയം തന്നെയാണ് നന്ദു പറയുന്നു