‘നങ്ങേലിപ്പൂവേ കുന്നോളം ദൂരെ’ മാളികപ്പുറത്തിലെ പുതിയ പാട്ടെത്തി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഉണ്ണി മുകുന്ദന്‍ നായകമായി എത്തുന്ന ‘മാളികപ്പുറം’.നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 30നി പ്രദര്‍ശനത്തിനെത്തും. ഇപ്പോഴിതാ സിനിമയിലെ പുതിയ പാട്ട് പുറത്ത് വിട്ടിരിക്കുകയാണ്.…

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഉണ്ണി മുകുന്ദന്‍ നായകമായി എത്തുന്ന ‘മാളികപ്പുറം’.നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 30നി പ്രദര്‍ശനത്തിനെത്തും. ഇപ്പോഴിതാ സിനിമയിലെ പുതിയ പാട്ട് പുറത്ത് വിട്ടിരിക്കുകയാണ്. ‘നങ്ങേലിപ്പൂവേ കുന്നോളം ദൂരെ’ എന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്.

കെബി ഹരിനാരയണന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് രജിന്‍ രാജാണ്. രജിന്‍തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിനിമയ്ക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ഒരു കൊച്ചു പെണ്‍കുട്ടി തന്റെ സൂപ്പര്‍ഹീറോ അയ്യപ്പനെ കാണാന്‍ കാത്തിരിക്കുന്നതാണ് മാളികപ്പുറം എന്ന സിനിമയുടെ പ്രമേയം.ഉണ്ണി മുകുന്ദനെ കൂടാതെ ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.

 

മെഗസ്റ്റാര്‍ മമ്മൂട്ടിയും മാളികപ്പുറം എന്ന സിനിമയുടെ ഭാഗമാവുന്നുണ്ട്. മമ്മൂട്ടിയാണ് മാളികപ്പുറത്തിന്റെ ചരിത്രപശ്ചാത്തലം സിനിമയില്‍ വിശദീകരിക്കുന്നത്. ഇന്ദ്രന്‍സ്, മനോജ് കെ. ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ , സമ്പത്ത് റാം എന്നിവരാണ് സിനിമയിലെ മറ്റ് അഭിനോതാക്കള്‍ . വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും ചേര്‍ന്ന് സിനിമ നിര്‍മിക്കുന്നത്.