നന്ദി….

അവസാന നാളിൽ അറപ്പോടെ – യെങ്കിലും എൻ അരികത്ത് വന്നവരോട്. അൽപം അകന്നു മാറിയെങ്കിലും അൽപ – നേരം അരികിൽ നിന്നവരോട് . കല്ല് നിറഞ്ഞതെങ്കിലും എന്നും പൊട്ടിയ – പാത്രത്തിൽ കഞ്ഞി തന്ന എന്റെ മകളോട് . വിനോദസഞ്ചാരങ്ങളെ പ്രണയിച്ച് വിധവയായ അമ്മയെ കാണാൻ വരാത്ത മകനോട് . മലവും മൂത്രവും നിറഞ്ഞ് കവിഞ്ഞിട്ടും നാളനവധി എന്നെ കിടത്തിയ കട്ടിലിനോട് . ചരിഞ്ഞു കിടക്കുമ്പോൾ അരപ്പട്ടയെ ചുറ്റിയ – വ്രണത്തിൽ നിന്നൊഴുകിയ ചലം കുടിച്ച് – കിടന്ന എന്റെ നാറിയ പുതപ്പിനോട് . അകത്ത് വരാൻ ഭയന്ന് ജാലകചില്ലിലൂടെ ഒളിഞ്ഞും മറഞ്ഞും എന്നെ നോക്കിയ പേരക്കിടാങ്ങളോട് . പാതിരാത്രികളിൽ – വേദന തിന്ന എന്റെ ഞരങ്ങലുകൾ മറ്റാരും കേൾക്കാതെ മുക്കിയ ചീവീടിനോട് . ഇന്നോ നാളെയോ എന്നറിയാതെ എന്നും – മരം വെട്ടാൻ കാത്തിരിക്കുന്ന മഴുവിനോട് . അവസാനമായി എന്റെ ഇളയ കുഞ്ഞുമോനെ കാണാൻ കൊതിച്ച എന്നെ , വന്നിട്ടും കൂടെ കൊണ്ട്പോകാതെ…

അവസാന നാളിൽ അറപ്പോടെ –
യെങ്കിലും എൻ അരികത്ത് വന്നവരോട്.
അൽപം അകന്നു മാറിയെങ്കിലും അൽപ –
നേരം അരികിൽ നിന്നവരോട് .

കല്ല് നിറഞ്ഞതെങ്കിലും എന്നും പൊട്ടിയ –
പാത്രത്തിൽ കഞ്ഞി തന്ന എന്റെ മകളോട് .
വിനോദസഞ്ചാരങ്ങളെ പ്രണയിച്ച്
വിധവയായ അമ്മയെ കാണാൻ
വരാത്ത മകനോട് .

മലവും മൂത്രവും നിറഞ്ഞ് കവിഞ്ഞിട്ടും
നാളനവധി എന്നെ കിടത്തിയ കട്ടിലിനോട് .
ചരിഞ്ഞു കിടക്കുമ്പോൾ അരപ്പട്ടയെ ചുറ്റിയ –
വ്രണത്തിൽ നിന്നൊഴുകിയ ചലം കുടിച്ച് –
കിടന്ന എന്റെ നാറിയ പുതപ്പിനോട് .

അകത്ത് വരാൻ ഭയന്ന് ജാലകചില്ലിലൂടെ
ഒളിഞ്ഞും മറഞ്ഞും എന്നെ നോക്കിയ
പേരക്കിടാങ്ങളോട് .
പാതിരാത്രികളിൽ –
വേദന തിന്ന എന്റെ ഞരങ്ങലുകൾ
മറ്റാരും കേൾക്കാതെ മുക്കിയ ചീവീടിനോട് .
ഇന്നോ നാളെയോ എന്നറിയാതെ എന്നും –
മരം വെട്ടാൻ കാത്തിരിക്കുന്ന മഴുവിനോട് .
അവസാനമായി എന്റെ ഇളയ കുഞ്ഞുമോനെ
കാണാൻ കൊതിച്ച എന്നെ ,
വന്നിട്ടും കൂടെ കൊണ്ട്പോകാതെ
കാത്തു നിന്ന കാലനോടും
നന്ദി എന്നൊരൊറ്റ വാക്ക് മാത്രം.
ഇനി മടിക്കണ്ട …വന്നോളു…..
വന്ന് ബന്ധിച്ചോളു .

കണ്ണിൽ ഇരുട്ട് നിറച്ചോളു
കാതുകളിൽ മൗനം ഒഴിച്ചോളു
കാലുകളിൽ ചങ്ങല തളച്ചോളു
മലദ്വാരം മെല്ലെ അടച്ചോളു
ഇനി ഞാൻ അനങ്ങില്ല
മെല്ലെ കൊണ്ട്പൊയ്ക്കോളു …!!

-Jayasree Sadasivan

Jayasree Sadasivan
Jayasree Sadasivan

Leave a Reply