യൂട്യൂബിൽ ട്രെൻഡിംഗായി ‘നൻപകൽ നേരത്ത് മയക്കം’ ട്രെയിലർ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’ . സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ ഇന്നലെയാണ് പുറത്തുവിട്ടത്. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനം ചെയ്യുന്നു എന്നതാണ്…

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’ . സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ ഇന്നലെയാണ് പുറത്തുവിട്ടത്. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനം ചെയ്യുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത. 27മത് ഐഎഫ്എഫ്‌കെയിൽ വേൾഡ് പ്രിമീയറായി പ്രദർശിപ്പിച്ച സിനിമയ്ക്ക് ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് ലഭിച്ചിരുന്നു.

ഇപ്പോഴിതാ ഇന്നലെ റിലീസ് ചെയ്ത ഒഫീഷ്യൽ ട്രെയിലർ യുൂട്യൂബിൽ ട്രെൻഡിംഗ് ആണെന്ന് അറിയിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. തമിഴ് സംസാരിക്കുന്ന ഒരു സ്ഥലത്തേക്ക് എത്തുന്ന മലയാളികളായ നാടക സംഘത്തെയും അവിടെ നിന്ന് ഒരു വണ്ടി എടുത്ത് കൊണ്ട് പോകുന്ന മമ്മൂട്ടിയെയുമാണ് ട്രെയിലറിൽ കാണിക്കുന്നത്. തമിഴ്‌നാട് പശ്ചാത്തലമാകുന്ന സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയിലും പഴനിയിലുമായിരുന്നു.

സിനിമയുടെ സെൻസറിങ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. അതേ സമയം ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് സിനിമ നിർമ്മിക്കുന്നത്.