വിവാദങ്ങളിൽ മുങ്ങി വീണ്ടും രാംഗോപാൽ വർമ്മ ചിത്രം, ഇത്തവണ വിഷയം ആന്ധ്ര രാഷ്ട്രീയം; കോടതിയിൽ ഹർജി

രാംഗോപാൽ വർമ്മയുടെ ആന്ധ്രപ്രദേശ് രാഷ്ട്രീയം പറയുന്ന തെലുങ്ക് ചിത്രമായ ‘വ്യൂഹം’ സിനിമയുടെ പ്രദർശനം തടയണമെന്ന് ഹർജി. ടിഡിപി ജനറൽ സെക്രട്ടറി നാരാ ലോകേഷ് ആണ് ഹർജി നൽകിയിട്ടുള്ളത്. തെലങ്കാന ഹൈക്കോടതിയിലാണ് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു…

രാംഗോപാൽ വർമ്മയുടെ ആന്ധ്രപ്രദേശ് രാഷ്ട്രീയം പറയുന്ന തെലുങ്ക് ചിത്രമായ ‘വ്യൂഹം’ സിനിമയുടെ പ്രദർശനം തടയണമെന്ന് ഹർജി. ടിഡിപി ജനറൽ സെക്രട്ടറി നാരാ ലോകേഷ് ആണ് ഹർജി നൽകിയിട്ടുള്ളത്. തെലങ്കാന ഹൈക്കോടതിയിലാണ് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിൻറെ മകൻ കൂടിയായ നര ലോകേഷ് ഹർജി നൽകിയത്. ഡിസംബർ 29നാണ് വ്യൂഹത്തിൻറെ റിലീസ് തീരുമാനിച്ചിട്ടുള്ളത്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ചിത്രമാണ് വ്യൂഹം. ഈ ചിത്രത്തിന് ലഭിച്ച സെൻസർ സർട്ടിഫിക്കറ്റ് നിയമന് വിരുദ്ധമാണെന്നാണ് ലോകേഷ് ഹർജിയിൽ ആരോപിക്കുന്നുണ്ട്.

ടിഡിപി അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡുവിനേയും തെലുങ്കുദേശത്തേയും അപകീർത്തിപ്പെടുത്തുന്നതാണ് ചിത്രമെന്ന് ലോകേഷ് പറയുന്നു. കോടതി തീയറ്റർ റിലീസ് തടഞ്ഞാൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സിനിമ റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ ലോകേഷ്, അത്തരമൊരു സാധ്യത തടയാൻ സിവിൽ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. രാം ഗോപാൽ വർമ്മ ടിഡിപിക്കും ചന്ദ്രബാബു നായിഡുവിനുമെതിരെ സിനിമകൾ നിർമ്മിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

നേരത്തെ വ്യൂഹം നവംബർ 10 ന് റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സെൻസർ ബോർഡ് ചിത്രം റിവിഷൻ കമ്മിറ്റിക്ക് അയച്ചതോടെ ചിത്രത്തിൻറെ റിലീസ് തീയതി മാറ്റുകയായിരുന്നു. അതേസമയം, രാഷ്ട്രീയം പറയുന്ന സിനിമ ആയതിനാൽ സെൻസറിന് സമയം എടുക്കും എന്ന് വാർത്ത സമ്മേളനം വിളിച്ച് അന്ന് രാം ഗോപാൽ വർമ്മ തന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുന്നു. ചിത്രത്തിൽ മലയാള നടൻ അജ്മൽ അമീറാണ് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വേഷം ചെയ്യുന്നത്. കോ അടക്കം ശ്രദ്ധേയമായ ചിത്രങ്ങളിൽ വേഷം ചെയ്ത അജ്മൽ കരിയറിലെ തന്നെ മികച്ച വേഷമാണ് ഇതെന്നാണ് അവകാശപ്പെടുന്നത്.