ചിരിയുടെ മാലപ്പടക്കം തീർക്കാം, പുതുവർഷം ആഘോഷിക്കാൻ മലയാളത്തിന് മൂന്നാമത്തെ വെബ് സീരീസ്; ഏറ്റവും പുതിയ വിവരങ്ങൾ

കേരള ക്രൈം ഫയൽസിനും മാസ്റ്റർ പീസിനും ശേഷം മലയാളത്തിലെ മൂന്നാമത്തെ വെബ്സീരീസ് റിലീസിന് ഒരുങ്ങഉന്നു. ‘പേരില്ലൂർ പ്രീമിയർ ലീഗ്’ ആണ് സ്ട്രീമിങ്ങിന് തയാറെടുക്കുന്നത്. 2024 ജനുവരി 5ന് സീരീസ് പ്രേക്ഷകർക്ക് മുന്നിലെത്തും. നിഖില വിമൽ,…

കേരള ക്രൈം ഫയൽസിനും മാസ്റ്റർ പീസിനും ശേഷം മലയാളത്തിലെ മൂന്നാമത്തെ വെബ്സീരീസ് റിലീസിന് ഒരുങ്ങഉന്നു. ‘പേരില്ലൂർ പ്രീമിയർ ലീഗ്’ ആണ് സ്ട്രീമിങ്ങിന് തയാറെടുക്കുന്നത്. 2024 ജനുവരി 5ന് സീരീസ് പ്രേക്ഷകർക്ക് മുന്നിലെത്തും. നിഖില വിമൽ, സണ്ണി വെയ്ൻ, വിജയരാഘവൻ, അശോകൻ, അജു വർഗീസ് തുടങ്ങിയ വൻ താരനിര സീരിസിൽ അണിനിരക്കുന്നുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആണ് സ്ട്രീമിം​ഗ്.

പേരില്ലൂർ എന്ന കൊച്ച് ഗ്രാമത്തിലെ സാധാരണക്കാരിലൂടെ വികസിക്കുന്ന അസാധാരണ സംഭവങ്ങൾ കോർത്തിണക്കി ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കുന്ന സിരീസ് ആയിരിക്കും പേരില്ലൂർ പ്രീമിയർ ലീഗ് എന്ന് അണിയറക്കാർ പറയുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി പ്രസിഡന്റാകുന്ന മാളവികയെ ചുറ്റിപറ്റിയാണ് ഈ സീരീസിന്റ കഥ പുരോഗമിക്കുന്നത്. നിഖില വിമൽ ആണ് മാളവികയെ അവതരിപ്പിച്ചിരിക്കുന്നത്.

ഇ 4 എൻറർടെയ്ൻമെൻറിൻറെ ബാനറിൽ മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് സിരീസിൻറെ നിർമ്മാണം. പ്രവീൺ ചന്ദ്രൻ സംവിധാനം ചെയ്യുന്ന സിരീസിൻറെ രചന ദീപു പ്രദീപ് ആണ്. കുഞ്ഞിരാമായണം, പത്മിനി എന്നീ സിനിമകളുടെ രചന നിർവ്വഹിച്ചിട്ടുള്ള ആളാണ് ദീപു പ്രദീപ്. അനൂപ് വി ശൈലജയും അമീലും ചേർന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഭവൻ ശ്രീകുമാർ, സംഗീതം മുജീബ് മജീദ്.

കേരള ക്രൈം ഫയൽസ് ആയിരുന്നു മലയാളത്തിലെ ആദ്യത്തെ വെബ് സീരീസ്. ശേഷം മാസ്റ്റർപീസും റിലീസിന് എത്തി. ആദ്യത്തേതിൽ അജു വർഗീസ് ആയിരുന്നു നായകനെങ്കിൽ രണ്ടാമത്തേതിൽ ഷറഫുദ്ദീനും നിത്യ മേനനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്ട് സീരിസുകളും പറഞ്ഞ പ്രമേയം കൊണ്ട് ഏറെ പ്രേക്ഷ- നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.