വർഷവും കൃത്യമായ ദിവസവും വരെ വെളിപ്പെടുത്തി നാസ; ഭൂമിയിൽ ഛിന്ന​ഗ്രഹം ഇടിക്കാൻ 72 ശതമാനം സാധ്യത

Follow Us :

ഭൂമിയിൽ ഛിന്ന​ഗ്രഹം ഇടിക്കാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയാണ് നാസ ഈ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഛിന്നഗ്രഹം ഭൂമിയിൽ ഇടിക്കാൻ 72 ശതമാനം സാധ്യതയാണ് ഉള്ളത്. ഭാവിയിൽ കാര്യമായ ഛിന്നഗ്രഹ ഭീഷണികളൊന്നുമില്ലെങ്കിലും, ഛിന്നഗ്രഹ ഭീഷണിയോട് ഫലപ്രദമായി പ്രതികരിക്കാനുള്ള ഭൂമിയുടെ കഴിവാണ് നാസ വിലയിരുത്തിയത്.

പ്രാരംഭ കണക്കുകൂട്ടലുകൾ പ്രകാരം ഭൂമിയിൽ ഛിന്ന​ഗ്രഹം ഇടിക്കാനുള്ള സാധ്യത 14 വർഷത്തിനിടെ ഏകദേശം 72 ശതമാനമാണെ്. കൃത്യമായി പറഞ്ഞാൽ, 2038 ജൂലൈ 12-ന് ഭൂമിയിൽ ഛിന്ന​ഗ്ര​ഹം കൂട്ടിയിടിക്കാനുള്ള സാധ്യത 72 ശതമാനത്തിലെത്തുമെന്നാണ് നാസയുടെ വിലയിരുത്തല്‍.

പക്ഷേ ഛിന്നഗ്രഹത്തിൻ്റെ വലിപ്പം, ഘടന, പാത എന്നിവ കൃത്യമായി നിർണ്ണയിക്കാൻ ഈ പ്രാഥമിക നിരീക്ഷണം കൊണ്ട് മാത്രം സാധിക്കില്ല. അപകടസാധ്യതയുള്ള ഛിന്നഗ്രഹത്തെ വിലയിരുത്താനും തിരിച്ചറിയാനും തടയാനും ഭൂമിക്ക് ഇപ്പോള്‍ ആവശ്യത്തിന് സമയമുണ്ടെന്നും നാസ ചൂണ്ടിക്കാട്ടുന്നു.