അഭിനന്ദനമാണെന്ന് മനസ്സിലായി!!പക്ഷേ ചിത്രത്തിലെ ആക്ഷന്‍ റിപീറ്റായി കാണിക്കാന്‍ പറയുമെന്ന് കരുതിയില്ല, രാജമൗലിയെ കണ്ട അനുഭവം പങ്കുവെച്ച് നസ്ലിന്‍

ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകള്‍. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കി. തൊട്ടതെല്ലാം പൊന്നാക്കി കരിയറില്‍ ജൈത്രയാത്ര നടത്തുകയാണ് യുവതാരം നസ്ലിന്‍. ഇപ്പോഴിതാ താരത്തിന് കരിയറിലെ മികച്ച വര്‍ഷമാണ്. നസ്ലിനും മമിതയും പ്രധാന കഥാപാത്രങ്ങളായെത്തി. വലിയ പ്രശംസ നേടി ചിത്രം തമിഴിലും തെലുങ്കിലുമായെത്തി. മികച്ച പ്രതികരണം തന്നെയാണ് ചിത്രം നേടിയത്. താരനിരയും ചിത്രത്തിന് അഭിനന്ദിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ വിജയാഘോഷത്തില്‍ സംവിധായകന്‍ രാജമൗലിയെ കണ്ട അനുഭവം പങ്കുവെക്കുകയാണ് നസ്ലിന്‍. സിനിമയിലെ ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ തനിക്ക് അല്‍ഭുതം തോന്നിയെന്ന് നസ്ലിന്‍ പറയുന്നു. രാജമൗലിക്കൊപ്പം വേദി പങ്കിട്ടത് വളരെയധികം ടെന്‍ഷനോടെയാണെന്നും നസ്ലിന്‍ പറഞ്ഞു.

‘തെലുങ്ക് ഓഡിയന്‍സിന് മനസ്സിലാവുന്ന രീതിയില്‍ മാറ്റിയിട്ട് നല്ല വൃത്തിയ്ക്കാണ് അവരത് ചെയ്തത്. രാജമൗലി സാറിന്റെ കൂടെ ഞാന്‍ നില്‍ക്കുന്ന വീഡിയോ കണ്ടാല്‍ മനസ്സിലാകും. എത്ര ടെന്‍ഷനിലാണ് താനുള്ളതെന്നും നസ്ലിന്‍ പറയുന്നു.

പുള്ളി എന്നെ അഭിനന്ദിക്കുകയാണെന്ന് മനസ്സിലായി. പക്ഷേ ചിത്രത്തിലെ ആക്ഷന്‍ എന്നോട് റിപീറ്റായി കാണിക്കാന്‍ പറയുമെന്ന് കരുതിയില്ല. സിനിമയിലെ വളരെ ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. അതൊക്കെ തനിക്ക് വലിയ അത്ഭുതം ആയിരുന്നെന്നും നസ്ലിന്‍ പറയുന്നു.