ഐപിഎല്ലിലും’ആവേശം’ വൈബ്!! വൈറല്‍ റീല്‍സുമായി കമ്മിന്‍സ്

ഫഹദ് ഫാസിലിന്റെ ‘ആവേശം’ തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. രംഗങ്കണ്ണനെ ഹൃദയത്തിലേറ്റിയിരിക്കുകയാണ് ആരാധകലോകം. സോഷ്യലിടത്തെല്ലാം ആവേശം റീല്‍സാണ് തകര്‍ക്കുന്നത്. ഐപിഎല്ലിലും ‘ആവേശം’ തരംഗം ആഞ്ഞടിച്ചിരിക്കുകയാണ്.

ഫഹദ് ഫാസിലിന്റെ രംഗണ്ണന്‍ ചെയ്ത കരിങ്കാളിയല്ലേ റീല്‍സുമായി എത്തിയിരിക്കുകയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ്. മത്സരത്തിന്റെ ആവേശം കോര്‍ത്തിണക്കിയുള്ള വീഡിയോഎസ്ആര്‍എച്ച് തങ്ങളുടെ ഔദ്യോഗിക എക്സ് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

‘കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള് കൊടുവാളെടുത്ത് ചുടു ദാരിക ചോരയില്‍ നീരാട്’ തുടങ്ങുന്ന പാട്ടില്‍ മത്സരത്തിലെ ടീമിന്റെ പോസിറ്റീവ്, നെഗറ്റീവ് സംഭവങ്ങളാണ് രസകരമായി നിറയുന്നത്. ഓറഞ്ച് ആര്‍മി ഹാപ്പി അല്ലേ എന്ന കുറിപ്പോടെയാണ് ടീം വീഡിയോ പങ്കുവച്ചത്.