സിനിമയിൽ കഞ്ചാവിനെ പറ്റി ഡയലോഗ്  പറയുമ്പോൾ പ്രേക്ഷകർ വലിയ കയ്യടി നൽകുന്നു! മലയാള സിനിമയിലെ മാറ്റം ചൂണ്ടി കാട്ടി, നവ്യ നായർ 

കലാലയ രാഷ്ട്രിയങ്ങളിൽ ഉണ്ടാകുന്ന കൊലപാതകങ്ങളെ കുറിച്ചും, സിനിമ മേഖലയിലെ മാറ്റങ്ങളെ കുറിച്ചും തുറന്നു പറഞ്ഞു നടി നവ്യ നായർ .സിനിമയിൽ ഗത്യന്തരമില്ലാതെ കൊലപാതകം നടത്തുകയും പിന്നീട് അതിന് ചൊല്ലി പശ്ചാത്തപിക്കുകയും ചെയ്യുകയും ചെയ്യ്തിരുന്ന നായകൻ…

കലാലയ രാഷ്ട്രിയങ്ങളിൽ ഉണ്ടാകുന്ന കൊലപാതകങ്ങളെ കുറിച്ചും, സിനിമ മേഖലയിലെ മാറ്റങ്ങളെ കുറിച്ചും തുറന്നു പറഞ്ഞു നടി നവ്യ നായർ .സിനിമയിൽ ഗത്യന്തരമില്ലാതെ കൊലപാതകം നടത്തുകയും പിന്നീട് അതിന് ചൊല്ലി പശ്ചാത്തപിക്കുകയും ചെയ്യുകയും ചെയ്യ്തിരുന്ന നായകൻ ഇപ്പോൾ തോക്ക് കൊണ്ട് 50  വെടിയാണ് വെക്കുന്നത്, ഇതൊക്കെ നമ്മളുടെ ഉള്ളിൽ തീവ്ര വികാരമാണ് ഉണ്ടാകുന്നത്, ഇപ്പോൾ സിനിമയിൽ കഞ്ചാവിനെ പറ്റി ഒരു ഡയലോഗ് പറഞ്ഞാൽ പ്രേക്ഷകർ വലിയ കയ്യടിയാണ് നൽകുന്നത് ,

കിരീടം ചെങ്കോൽ തുടങ്ങിയ സിനിമകളിൽ ഗത്യന്തരമില്ലാതെ കൊലപതാകം നടത്തുകയും പിന്നീട് അതിന്റെ പേരിൽ പശ്ചാത്തപിച്ചു കരയുന്ന ലാലേട്ടന്റെ കഥപാത്രം സേതുമാധവൻ അതാണ് ശരിക്കും ഹീറോയിസം, ഒരു കുത്തു അല്ലെങ്കിൽ ഒന്നോ രണ്ടോ വെടി, അതിൽ നിന്നും മാറി ഇന്ന് 50 വെടിയാണ് വെക്കുന്നത് , പിന്നെയും പത്തുപേർക്ക് ഇതുതന്നെ, ഇതൊക്കെ കാണുമ്പൊൾ നമ്മളുടെ ഉള്ളിൽ തീവൃമായ മറ്റൊരു ഫീൽ ആണ് ഉണ്ടാകുന്നത്, കുട്ടികളെ മാനസികമായി അടുപ്പിക്കുന്ന ഒന്ന് തന്നെയാണ് ഞാൻ അടക്കം അഭിനയിക്കുന്ന സിനിമ

തനിക്കിപ്പോൾ ഇഷ്ട്ടപെടുന്ന സിനിമ എന്ന് പറയുന്നത് ഞാൻ അഭിനയിച്ചതോ അല്ലെങ്കിൽ നാടോടിക്കാറ്റ് പോലെയുള്ള തമാശ സിനിമകൾ ആണ്, ഇപ്പോൾ എല്ലാം സീരിയസ് ആണല്ലോ, പലപ്പോഴും അസഭ്യ ഭാഷകളും, കൊലപതാകങ്ങളുമാണ് ഇപ്പോൾ മുൻപന്തിയിൽ മലയാള സിനിമയിലെ മാറ്റം, ഓരോ കുട്ടികളെയും മാതാപിതാക്കൾ വലിയ പ്രതീക്ഷയോടെ ആണ് കലാലയങ്ങളിൽ വിടുന്നത്, എന്നാൽ ഇപ്പോൾ അവിടെയും കൊലപതാകം നവ്യ കേരളസർവ്വകലാശാലയുടെ യുവജനോത്സവ വേദിയിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്