‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം സുമലതയും, സുരേശനും വീണ്ടും എത്തുന്നു!  പുതിയ ചിത്രവുമായി രതീഷ് ബാലകൃഷ്ണ പൊതുവാൾ 

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം രതീഷ് ബാല കൃഷ്ണ പൊതുവാൾ മറ്റൊരു പുതിയ ചിത്രവുമായി എത്തുന്നു, ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ…

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം രതീഷ് ബാല കൃഷ്ണ പൊതുവാൾ മറ്റൊരു പുതിയ ചിത്രവുമായി എത്തുന്നു, ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേശനും, സുമലതയുമാണ്, രാജേഷ് മാധവനും, ചിത്ര നായരുമായിരുന്നു ചിത്രത്തിൽ സുരേശനും, സുമലതയുമായി എത്തിയിരുന്നത്. രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ഒരു സ്പിൻ ഓഫ് ചിത്രമാണ് ‘ഹൃദയകാരിയായ  പ്രണയ കഥ’  ഇപ്പോൾ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത് ചിത്രത്തിന്റെ അണിയറപ്രവർത്തകർ

മൂന്നു കാലഘട്ടങ്ങളിലെ മൂന്നു പോസ്റ്ററുകളാണ് ചിത്രത്തിന്റെ അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്, ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നതും രതീഷ് പൊതുവാൾ തന്നെയാണ്, ഡോൺ വിൻസെന്റ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്

സൗബിൻ ഊരാളുകണ്ടിയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്, ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സിൽവർ ബേ  സ്റ്റുഡിയോ ,സിൽവർ ബ്രോമൈഡ് പിക്ചേഴ്സ് എന്നി ബാനറുകളിൽ അജിത് താലപ്പിള്ളി ,മാനുവൽ ജോസഫ് എന്നിവരാണ്