രക്തബന്ധത്തിലുള്ള കുഞ്ഞിന് താലോലിക്കാൻ കയ്യിലെടുത്തപ്പോൾ ഉണ്ടായ ദുരനുഭവത്തെ കുറിച്ചു, നവ്യ നായർ 

രക്തബന്ധത്തിലുള്ള കുഞ്ഞിനെ താലോലിക്കാൻ കയ്യിലെടുത്തപ്പോൾ ഉണ്ടായ മോശ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി നവ്യ നായർ, ഈ അടുത്തിടയിൽ താരം ഒരു കുഞ്ഞിനെ ലാളിക്കുന്ന വീഡിയോ തന്റെ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചിരുന്നു, ആ വീഡിയോക്ക്…

രക്തബന്ധത്തിലുള്ള കുഞ്ഞിനെ താലോലിക്കാൻ കയ്യിലെടുത്തപ്പോൾ ഉണ്ടായ മോശ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി നവ്യ നായർ, ഈ അടുത്തിടയിൽ താരം ഒരു കുഞ്ഞിനെ ലാളിക്കുന്ന വീഡിയോ തന്റെ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചിരുന്നു, ആ വീഡിയോക്ക് ഒപ്പം തനിക്ക് മുൻപുണ്ടായ ഒരു മോശസംഭവത്തെ കുറിച്ചും തുറന്നു പറയുന്നുണ്ട്. എന്റെ കുടുംബത്തിലെ ഒരു കുട്ടി ആയിരുന്നു അത്, അവൾ പുറത്തു വളർന്നതുകൊണ്ടു അവളുടെ മംഗ്ളീഷ് പോലെയുള്ള സംസാരം കേൾക്കാൻ വളരെ രസമായിരുന്നു

കുറെ നേരം അവളുമായി ഞാൻ സമയം ചിലവഴിച്ചു, പോരുന്ന നേരം അവൾക്ക് ഞാൻ ഒരു ഉമ്മ കൊടുത്തു, ചുണ്ടിലും, കവിളിലുമായി ,ക്ഷുഭിതയായ അവളുടെ ‘അമ്മ അന്യരെ ഉമ്മ വെക്കാൻ അനുവദിക്കരുതെന്ന് കുട്ടിയോട് ശകാരിച്ചു, ഒരു നിമിഷം താൻ സബ്ദയായി പോയി, അവളുടെ അച്ഛനും, ഞാനും ഒരു വീട്ടിൽ ഉണ്ട് വളർന്നവരാണ് ,രക്തബന്ധം ഉളവരാണ്, എന്റെ കണ്ണുകൾ നിറഞ്ഞു

പിന്നീട് ഞാൻ ഒരു കുഞങ്ങളോടും അമിതസ്നേഹപ്രകടനം നടത്തിയിട്ടില്ല, പക്ഷെ ഇവൾ എന്നെ വശീകരിച്ചു, താജ്‌മഹലോളം തന്നെ, പേരറിയാത്ത മാതാപിതാക്കളെ ഞാൻ അവളെ വാരിപുണരുമ്പോൾ നിങ്ങളുടെ മുഖത്തെ കണ്ട സന്തോഷം എന്നെ ധന്യയാക്കി. വാവേ നിന്റെ പേര് ചോദിച്ചു എന്നാൽ ആന്റി മറന്നു, നിങ്ങൾ ഈ വീഡിയോ കാണുമ്പൊൾ ഒന്ന് കമെന്റ് ചെയ്യണം അതുവരെ ഞാൻ ഇവളെ മാലാഖ എന്ന് വിളിക്കാം നവ്യ കുറിച്ച്