യെല്ലോ കളര്‍ സല്‍വാറില്‍ അതിമനോഹരിയായി നവ്യ നായര്‍- ചിത്രങ്ങള്‍

ഇടവേളയ്ക്ക് ശേഷം ഒരുത്തിയെന്ന ചിത്രത്തിലൂടെയായിരുന്നു നടി നവ്യ നായരുടെ തിരിച്ചു വരവ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.…

ഇടവേളയ്ക്ക് ശേഷം ഒരുത്തിയെന്ന ചിത്രത്തിലൂടെയായിരുന്നു നടി നവ്യ നായരുടെ തിരിച്ചു വരവ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. യെല്ലോ കളറിലുള്ള സല്‍വാറില്‍ അതിമനോഹരിയായാണ് താരമെത്തിയത്. നടിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

നവ്യയുടെ പുതിയ ലുക്കിനെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുകളുമായെത്തിയത്. കെ. മധു സംവിധാനം ചെയ്ത ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. 2002 ല്‍ പുറത്തിറങ്ങിയ ‘നന്ദനം’ എന്ന ചിത്രത്തിലെ അഭിനയം നവ്യയെ ഏറെ ജനപ്രിയയാക്കി. നൃത്തത്തിലും സജീവമാവുകയാണ് നവ്യ ഇപ്പോള്‍. തിരുവനന്തപുരത്തു നടന്ന ഓണാഘോഷ പരിപാടിയില്‍ നവ്യ ചെയ്ത നൃത്തം ഏറെ ശ്രദ്ധ നേടിയിരുന്നു.

നവ്യ സ്വന്തമായി ഡാന്‍സ് സ്‌ക്കൂള്‍ തുടങ്ങിയിട്ടുണ്ട്. വിദ്യാരംഭ ദിനത്തില്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ നവ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘മാതങ്കി എന്ന നൃത്ത വിദ്യാലായം ഞാന്‍ ആരംഭിക്കുകയാണ്. തിരഞ്ഞെടുത്ത കുട്ടികള്‍ക്കാണ് ഇപ്പോള്‍ അവസരം നല്‍കിയിരിക്കുന്നത്. എന്റെ ഗുരുവായ മനു മാസ്റ്ററാണ് ഇങ്ങനെയൊരു ആശയം എന്നോടു പറയുന്നത്’ നവ്യ പറഞ്ഞു. കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് കുറച്ചു വിദ്യാര്‍ത്ഥികളെ മാത്രം തിരഞ്ഞെടുത്തതെന്നു നവ്യ കുറിച്ചു. നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്.