എന്ത് കഥാപാത്രങ്ങൾ ആണ് ഉർവശി ചേച്ചിക്ക് ലഭിച്ചിട്ടുള്ളത്

പ്രേഷകർക്ക് ഏറെ സുപരിചിതയായ താരമാണ് റിമ കല്ലിങ്കൽ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം റിതു എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയത്തിലേക്ക് കടന്ന് വരുന്നത്. ആദ്യ ചിത്രത്തിൽ കൂടി തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ…

പ്രേഷകർക്ക് ഏറെ സുപരിചിതയായ താരമാണ് റിമ കല്ലിങ്കൽ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം റിതു എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയത്തിലേക്ക് കടന്ന് വരുന്നത്. ആദ്യ ചിത്രത്തിൽ കൂടി തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. അതിനു പിന്നാലെ നിരവധി നല്ല അവസരങ്ങളാണ് ആണ് താരത്തിന് ലഭിച്ചത്. ചെറിയ വേഷങ്ങളിലും വലിയ വേഷങ്ങളിലും എല്ലാം പ്രേഷകരുടെ മുന്നിലെത്തിയ താരം നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്തു.

ഇപ്പോഴിതാ നടി ഉർവശിയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഉർവശിയെ കുറിച്ച് റിമ പറയുന്നത് ഇങ്ങനെ, ഉർവശി ചേച്ചി തനിക്ക് ഏറെ പ്രിയങ്കരിയായ നടിയാണ്. ഞാൻ വലിയ ഒരു ഉർവശി ആരാധികയാണന്. എന്ത് തരം റോളുകളും ഭംഗിയായി ചെയ്യാൻ കഴിവുള്ള അതുല്യ നടി. എന്നാൽ ഇവിടുത്തെ സംവിധായകരും നിർമ്മാതാക്കളും എന്താണ് ഉർവശി ചേച്ചിയോട് ചെയ്യുന്നത്? ശരിക്കും അവർ ഉർവശി ചേച്ചിയോട് കാണിക്കുന്നത് അനീതി അല്ലെ. ചേച്ചി അർഹിക്കുന്ന കഥാപാത്രങ്ങൾ ചേച്ചിക്ക് ഇത് വരെ ലഭിച്ചിട്ടുണ്ടോ?

എന്ത് കൊണ്ടാണ് ഇങ്ങനെ നമ്മുടെ സിനിമ ഇൻഡസ്ട്രി മാറിയിരിക്കുന്നത്. ഉർവശി ചേച്ചിയോട് മാത്രമല്ല, നിത്യ മേനോൻ, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയൻ, തുടങ്ങിയവരെല്ലാം തന്നെ കഴിവുള്ള നായികമാർ തന്നെയാണ്. ഒരു സിനിമയെ വിജയിപ്പിക്കാൻ കഴിവുള്ളവർ. എന്നാൽ നായക നടന്മാർക്ക് ലഭിക്കുന്ന അതെ പ്രാധാന്യവും പ്രതിഫലവും ഇവർക്ക് ലഭിക്കാറുണ്ടോ എന്ന് നമ്മൾ ചിന്തിക്കേണ്ട കാര്യം തന്നെയാണ്. എന്ത് കൊണ്ടാണ് സിനിമയിൽ ഇങ്ങനെ രണ്ടു തരത്തിൽ ഉള്ള കാര്യങ്ങൾ നടക്കുന്നത് എന്ന് തനിക്ക് അറിയില്ല എന്നുമാണ് റിമ കല്ലിങ്കൽ അഭിമുഖത്തിൽ പറയുന്നത്.