43 ന്റെ നിറവിൽ മഞ്ജുവാര്യർ പിറന്നാൾ ദിനത്തിൽ മഞ്ജുവിന് ഉമ്മയുമായി നവ്യനായർ

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജുവും നവ്യയും. ഇപ്പോൾ സിനിമയിൽ മഞ്ജു മാത്രമേ അഭിനയിക്കുള്ളു. നവ്യ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നില്ക്കുകയായിരുന്നു. എന്നാൽ താരം സോഷ്യൽ മീഡിയയിലും മറ്റും സജീവമാണ്.…

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജുവും നവ്യയും. ഇപ്പോൾ സിനിമയിൽ മഞ്ജു മാത്രമേ അഭിനയിക്കുള്ളു. നവ്യ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നില്ക്കുകയായിരുന്നു. എന്നാൽ താരം സോഷ്യൽ മീഡിയയിലും മറ്റും സജീവമാണ്. ഇരുവരും മലയാളികൾക്കായി നിരവധി മികച്ച കഥപാത്രങ്ങളാണ് സമ്മാനിച്ചത്. മഞ്ജു ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്.

തിരിച്ചുവരവിൽ താരം ആദ്യമായി അഭിനയിച്ച സിനിമ ഹൗ ഓൾഡ് ആർ യു ആണ് ഈ ചിത്രം മികച്ച വിജയമാണ് സമ്മാനിച്ചത്. പിന്നീട് മഞ്ജുവിന്റേതായി ഇറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ താരത്തിനെ ലേഡി സൂപ്പർസ്റ്റാർ പട്ടം വാനോളം ഉയർത്തി. അത്രയ്ക്ക് വ്യത്യസ്തതയാർന്ന കഥപാത്രങ്ങളാണ് മഞ്ജു പ്രക്ഷകർക്കായി സമ്മാനിച്ചത്. ചതുർ മുഖം എന്ന ചിത്രത്തിന്റെ അഭിമുഖത്തിനായി താരം എത്തിയപ്പോഴുള്ള ചിത്രങ്ങൾ വളരായതികം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ 18 വയസുള്ള പെൺകുട്ടിയെ പോലാണ് കാണാൻ സാധിച്ചത്.

ഇന്നിപ്പോൾ താരത്തിന് 43 വയസ് തികയുകയാണ് പക്ഷെ മഞ്ജുവിനെ കണ്ടാൽ ഒരു വ്യക്തിക്കും അങ്ങനെ തോന്നുകയുമില്ല. ഇപ്പോൾ താരത്തിന്റെ പ്രിയ സുഹൃത്തായ നവ്യയുടെ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള വീഡിയോ ആണ് വൈറൽ ആകുന്നത്. എന്റെ എത്രയും പ്രിയപ്പെട്ട മഞ്ജു ചേച്ചിക്ക് പിറന്നാൾ ആശംസകൾ പറഞ്ഞ് ഒരു ഉമ്മയും നൽകിയാണ് നവ്യയുടെ വീഡിയോ അവസാനിക്കുന്നത്.