Friday, September 29, 2023
HomeFilm Newsനയന്‍താരയും വിഘ്നേഷും വിവാഹത്തിന് ശേഷം ആദ്യമായി പോയത് ഇവിടെ

നയന്‍താരയും വിഘ്നേഷും വിവാഹത്തിന് ശേഷം ആദ്യമായി പോയത് ഇവിടെ

ഇന്നലെയായിരുന്നു ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. അവരുടെ ഏതാനും സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഇപ്പോഴിതാ വിവാഹത്തിന് ശേഷം, ഭാര്യാഭര്‍ത്താക്കന്മാര്‍ തിരുമല തിരുപ്പതിയില്‍ ദര്‍ശനം നടത്തിയിരുന്നതിന്റെ വിശേഷങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

വെങ്കിടേശ്വര ഭഗവാന്റെ അനുഗ്രഹം തേടി ഇവര്‍ മലയിറങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുകയാണ്. നയന്‍ മഞ്ഞ സാരി ധരിച്ച് തലമുടി മുകളിലേക്ക് ഉയര്‍ത്തി കെട്ടിയിരിക്കുകയാണ്. വിക്കി പരമ്പരാഗത ധോത്തിയും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. തിരുപ്പതിയില്‍ വെച്ച് വിവാഹം നടത്താനായിരുന്നു നേരെത്തെ ഇവരുടെ പദ്ധതി. എന്നാല്‍ ചില അസൗകര്യങ്ങള്‍ മൂലം മാറ്റിവെക്കുകയായിരുന്നു.

 

View this post on Instagram

 

A post shared by Sun News Tamil (@sunnews)

നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം താരനിബിഡമായിരുന്നു. ഷാരൂഖ് ഖാന്‍ മുതല്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വരെയുള്ള നിരവധി താരങ്ങള്‍ ചെന്നൈയില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തു.

രാവിലെ മഹാബലിപുരത്ത് വച്ചായിരുന്നു ഇരുവരുടേയും വിവാഹം. മഹാബലിപുരത്തെ ഷെറാടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടായിരുന്നു വിവാഹവേദി. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്‌നേഷും വിവാഹിതരാകാന്‍ തീരുമാനിച്ചത്.

2015ല്‍ പുറത്തിറങ്ങിയ നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്.

Related News