നിലാവിനെ സാക്ഷിയാക്കി വിക്കിയെ നെഞ്ചോട് ചേര്‍ത്ത് നയന്‍സ്; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും കഴിഞ്ഞ മാസമാണ് വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്. തുടര്‍ന്ന് ഇരുവരും ഹണിമൂണിനായി തായ്‌ലാന്‍ഡിലേക്ക് പോയിരുന്നു. തങ്ങളുടെ വിശേഷങ്ങള്‍…

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും കഴിഞ്ഞ മാസമാണ് വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്. തുടര്‍ന്ന് ഇരുവരും ഹണിമൂണിനായി തായ്‌ലാന്‍ഡിലേക്ക് പോയിരുന്നു. തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവെക്കാറുള്ള താരദമ്പതികള്‍ തങ്ങളുടെ യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെച്ചിരുന്നു. തായ്ലാന്‍ഡിലെ ആഡംബര റിസോര്‍ട്ടായ ”ദി സിയം” ത്തില്‍ നിന്നുള്ള തങ്ങളുടെ ഹണിമൂണ്‍ ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ഇരുവരുടെയും മധുവിധു ആഘോഷത്തിനിടെയുള്ള മറ്റൊരു ചിത്രം വൈറലായി മാറുകയാണ്. നിലാവിനെ സാക്ഷിയാക്കി പ്രിയതമനാനെ മാറോട് ചേര്‍ത്ത് പിടിച്ച് പുഞ്ചിരിക്കുന്ന നയന്‍താരയുടെ ചിത്രമാണിത്. നയന്‍താര സമൂഹ മാധ്യമങ്ങളില്‍ സജീവമല്ലാത്തതിനാല്‍ ഇരുവരുടെയും ഹണിമൂണ്‍ വിശേഷങ്ങള്‍ വിഘ്നേഷ് ശിവനാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. പ്രണയാര്‍ദ്രമായ ചിത്രങ്ങള്‍ രസകരമായ ക്യാപ്ഷനുകളിലൂടെയാണ് വിഘ്നേഷ് ശിവന്‍ പങ്കുവെക്കാറുള്ളത്. ക്യൂട്ട് കപ്പിള്‍സ് എന്നാണ് ഇരുവരുടെയും പുതിയ ചിത്രങ്ങള്‍ക്ക് ആരാധകര്‍ നല്‍കിയിരിക്കുന്ന കമന്റ്.

ചിത്രങ്ങളില്‍ അതിസുന്ദരിയായാണ് നയന്‍താരയെ കാണാനാകുന്നത്. വിവാഹശേഷം വളരെ സിമ്പിളായാണ് നയന്‍താര എന്നാണ് ആരാധകരുടെ പക്ഷം. ഇത് ശരിവയ്ക്കും തരത്തില്‍ വിവാഹത്തിന് വിഘ്‌നേഷ് അണിയിച്ച മഞ്ഞച്ചരട് മാത്രമാണ് നയന്‍താര അണിഞ്ഞിരിക്കുന്നത്. സിമ്പിള്‍ ലുക്കിലാണ് താരത്തെ എല്ലാ ഫോട്ടോകളിലും കാണാനാകുന്നത്.