‘പൊന്നിയിന്‍ സെല്‍വന്‍’ കാര്‍ത്തിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് !!

ഒരു മള്‍ട്ടിസ്റ്റാര്‍ സിനിമയായി മണിരത്‌നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വനെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ സിനിമയില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന കാര്‍ത്തിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ്…

ഒരു മള്‍ട്ടിസ്റ്റാര്‍ സിനിമയായി മണിരത്‌നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വനെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ സിനിമയില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന കാര്‍ത്തിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് കാര്‍ത്തിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. വന്തിയ തേവന്‍ എന്നാണ് ‘പൊന്നിയിന്‍ സെല്‍വന്‍’എന്ന ചിത്രത്തില്‍ കാര്‍ത്തി അവതരിപ്പിച്ച് എത്തുന്ന കഥാപാത്രത്തിന്റെ പേര്.

കാര്‍ത്തിയുടെ സിനിമയിലെ ലുക്ക് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്‍ വിക്രമിന്റെ ക്യാരക്ടര്‍ ലുക്കും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ‘ആദിത്യ കരികാലന്‍’ എന്ന കഥാപാത്രത്തെയാണ് ഈ സിനിമയില്‍ വിക്രം അവതരിപ്പിക്കുന്നത്. അതേസമയം, ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’.

തമിഴ് സിനിമാ ലോകത്തെ വലിയൊരു താര നിര തന്നെ അണിനിരക്കുന്ന സിനിമാണ് ഇത്. രണ്ട് ഭാഗങ്ങളായാണ് ഈ സിനിമ പ്രദര്‍ശനത്തിന് എത്തുക. ‘പൊന്നിയിന്‍ സെല്‍വന്‍-1’ 2022 സെപ്റ്റംബര്‍ 30- ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് ബന്ധപ്പെട്ടവര്‍ നേരത്തെ അറിയിച്ചിരുന്നത്. വിക്രം, കാര്‍ത്തി എന്നിവര്‍ക്ക് പുറമെ, ജയം രവി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു,

പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നു.