വീണ്ടും കൊച്ചിയിൽ എത്തി നയൻതാരയും വിഘ്‌നേശ് ശിവനും! - മലയാളം ന്യൂസ് പോർട്ടൽ
Film News

വീണ്ടും കൊച്ചിയിൽ എത്തി നയൻതാരയും വിഘ്‌നേശ് ശിവനും!

വാർത്തകളിൽ മിക്കപ്പോഴും ഇടം നേടുന്ന താരമാണ് നയൻ‌താര. പൊതുവേദികളിൽ താരം യെത്തുമ്പോൾ ഉള്ള ചിത്രങ്ങളും മറ്റും പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ അത്തരത്തിൽ കഴിഞ്ഞ ദിവസം നയൻതാരയും വിഘ്‌നേഷും കൊച്ചിയിൽ യെത്തിയപ്പോൾ ഒള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഇരുവരും പ്രൈവറ്റ് ജെറ്റിൽ ആണ് കൊച്ചിയിൽ എത്തിയിരിക്കുന്നത്. ലാൻഡ് ചെയ്ത ശേഷം കൈകൾ കോർത്ത് പിടിച്ച് കൊണ്ട് നടന്നു പോകുന്നതിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇരുവരുടെയും വരവിന്റെ ലക്‌ഷ്യം എന്താന്നെന്ന് താരങ്ങൾ പുറത്ത് വിട്ടിട്ടില്ല. രണ്ടു ദിവസം ഇരുവരും കൊച്ചിയിൽ കാണും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ വിഷുവിന് ആണ് ഇരുവരും ഒരുമിച്ച് കൊച്ചിയിൽ എത്തിയത്. അതിന്റെയും ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കൊച്ചിയിലെ തന്റെ ഫ്ലാറ്റിൽ ആണ് നയൻതാര ഈ വര്ഷം വിഷു ആഘോഷിച്ചത്. സംവിധായകന്‍ വിഘ്‌നേഷ് ശിവനും നയന്‍താരയും പ്രണയത്തിലാണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇവരുടെ വിവാഹമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രണയം മടുത്താല്‍ വിവാഹത്തെക്കുറിച്ച്‌ ആലോചിക്കാമെന്നാണ് വിഘ്‌നേഷ് ശിവന്‍ മുന്‍പ് പറഞ്ഞത്. നയന്‍സിനെക്കുറിച്ച്‌ വാചാലനായി വിഘ്‌നേഷ് എത്താറുണ്ട്. ഇത്തവണത്തെ ഓണത്തിന് നയന്‍സിനൊപ്പം വിഘ്‌നേഷും കൊച്ചിയിലേക്ക് എത്തിയിരുന്നു.nayanthara-vignesh

തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയില്‍ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര.

 

 

 

 

 

 

Trending

To Top
Don`t copy text!