അത് സംഭവിച്ചാൽ മാത്രമേ ഞങ്ങൾ വിവാഹിതരാകു, നയൻ‌താര തന്റെ വിവാഹം വൈകിപ്പിക്കുന്നതിന്റെ കാരണം

തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ…

തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയില്‍ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര.
nayanthara-new-year-celebration1
സംവിധായകന്‍ വിഘ്‌നേഷ് ശിവനും നയന്‍താരയും പ്രണയത്തിലാണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇവരുടെ വിവാഹമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രണയം മടുത്താല്‍ വിവാഹത്തെക്കുറിച്ച്‌ ആലോചിക്കാമെന്നാണ് വിഘ്‌നേഷ് ശിവന്‍ മുന്‍പ് പറഞ്ഞത്. നയന്‍സിനെക്കുറിച്ച്‌ വാചാലനായി വിഘ്‌നേഷ് എത്താറുണ്ട്. ഇത്തവണത്തെ ഓണത്തിന് നയന്‍സിനൊപ്പം വിഘ്‌നേഷും കൊച്ചിയിലേക്ക് എത്തിയിരുന്നു.
നയന്‍താരയുടെ പിറന്നാളും അദ്ദേഹം ഗംഭീരമായി ആഘോഷിച്ചിരുന്നു. അതേസമയം,’നാനും റൗഡി താന്‍’ എന്ന ചിത്രത്തിനിടയില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്ന് പൂര്‍ത്തിയായതിന് ശേഷം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തീരുമാനത്തിലാണ് നയന്‍താര. നയനും വിക്കിയും വിവാഹിതരാവാന്‍ പോവുകയാണെന്നുള്ള വിവരങ്ങളായിരുന്നു ഇടക്കാലത്ത് പുറത്തുവന്നത്.
nayanthara
വിവാഹത്തിന് മുന്നോടിയായാണ് ഇരുവരും വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതെന്നുള്ള വിവരങ്ങളായിരുന്നു പ്രചരിച്ചത്. എന്നാല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയതിന് ശേഷമായിരിക്കും ഇവരുടെ വിവാഹമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്