നയന്‍താരയുടെ വിവാഹം കഴിഞ്ഞു? നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയുള്ള ദൃശ്യങ്ങള്‍ പുറത്ത്

തെന്നിന്ത്യന്‍ താരം നയന്‍താരയെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. നടിയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മില്‍ ഏറെ നാളായി പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി നയന്‍താര സ്ഥിരീകരിച്ചിരുന്നു. എന്നാല്‍…

nayanthara-vignesh-shivan-temple-visit

തെന്നിന്ത്യന്‍ താരം നയന്‍താരയെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. നടിയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മില്‍ ഏറെ നാളായി പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി നയന്‍താര സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരുടേയും വിവാഹം കഴിഞ്ഞതായി വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. നയന്‍താരയും വിഘ്‌നേഷും ഒന്നിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവാഹവാര്‍ത്തയ്ക്ക് തിരികൊളുത്തിയിരിക്കുന്നത്.

https://www.facebook.com/Nayantharaoffl/videos/1465457613851662/?__tn__=%2CO

ഇതിനു മുന്‍പ് വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്ന ഇരുവരുടേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇത്തവണ പുറത്തുവന്നിരിക്കുന്ന വീഡിയോയില്‍ നയന്‍താരയെ കാണുന്നത് സിന്ദൂരമണിഞ്ഞാണ്. ഇത് ആദ്യമായാണ് നെറ്റിയില്‍ സിന്ദൂരമണിഞ്ഞ് താരത്തെ കാണുന്നത്. ചെന്നൈയിലെ കാളികാംബാള്‍ ക്ഷേത്രത്തിലെ ദൃശ്യങ്ങളാണിത്. ചുരിദാര്‍ ധരിച്ച് വളരെ സിംപിളായാണ് നയന്‍താരയെത്തിയത്.

https://www.instagram.com/p/Ca_TW4iAWzY/