പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി നസ്രിയ, ചിത്രങ്ങൾ ഏറെടുത്ത് ആരാധകർ

മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജിന്റെ പിറന്നാൾ ആണിന്ന്, താരത്തിന് പിറന്നാൾ ആശംസകൾ നേർന്നു ആരാധകരും മറ്റു താരങ്ങളും എത്തിയിരുന്നു, തന്റെ മാതാപിതാക്കൾക്കും സഹോദരൻ ഇന്ദ്രജിത്തിനും ശേഷമാണ് പൃഥ്വിരാജ് അഭിനയത്തിലേക്ക് എത്തുന്നത്, നന്ദനം എന്ന സിനിമയിൽ കൂടിയായിരുന്നു…

മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജിന്റെ പിറന്നാൾ ആണിന്ന്, താരത്തിന് പിറന്നാൾ ആശംസകൾ നേർന്നു ആരാധകരും മറ്റു താരങ്ങളും എത്തിയിരുന്നു, തന്റെ മാതാപിതാക്കൾക്കും സഹോദരൻ ഇന്ദ്രജിത്തിനും ശേഷമാണ് പൃഥ്വിരാജ് അഭിനയത്തിലേക്ക് എത്തുന്നത്, നന്ദനം എന്ന സിനിമയിൽ കൂടിയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പൃഥ്വിരാജിന് എല്ലാവിധ സപ്പോർട്ടുമായി താരത്തിന്റെ കുടുംബം എത്താറുണ്ട്. അഭിനയം മാത്രമല്ല ആലാപനവും സംവിധാനവും നിര്‍മ്മാണവുമെല്ലാം തനിക്ക് കഴിയുമെന്നും പൃഥ്വിരാജ് തെളിയിച്ചിരുന്നു. സിനിമയിലെത്തിയതിന്റെ 18ാം വര്‍ഷം ആഘോഷിച്ചത് അടുത്തിടെയായിരുന്നു.
supriyamenonprithviraj_
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫർ വൻ ഹിറ്റായിരുന്നു, 200 കോടി ക്ലബിലേക്കാണ് ചിത്രം എത്തിയത്. ഇന്ന് പൃഥ്വിരാജിന്റെ പിറന്നാൾ ആണ്, താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി നസ്രിയ എത്തിയിരിക്കുകയാണ്,
പൃഥ്വിയുമായി അടുത്ത സൗഹൃദമുള്ളയാളാണ് നസ്രിയ നസീം. കൂടെയെന്ന ചിത്രത്തില്‍ സഹോദരി സഹോദരന്‍മാരായാണ് ഇരുവരും അഭിനയിച്ചത്. ആ സമയത്താണ് നച്ചുവുമായി അടുത്തിടപഴകിയതെന്നും, ഇത് പോലൊരു കുഞ്ഞനിയത്തിയെ കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിന് ആശംസ അറിയിച്ചെത്തിയിരിക്കുകയാണ് നസ്രിയ നസീം. പൃഥ്വിക്കും സുപ്രിയയ്ക്കുമൊപ്പമുള്ള ഫഹദിന്റേയും നസ്രിയയുടേയും ചിത്രവും ആശംസയ്‌ക്കൊപ്പം പോസ്റ്റ് ചെയ്തിരുന്നു.

ജന്മദിനാശംസകള്‍ പ്രിയ സഹോദരാ, നമ്മുടെ ഈ സൗഹൃദം ഞാനിഷ്ടപ്പെടുന്നു, നിങ്ങളെനിക്ക് കുടുംബം പോലെയാണ്, എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും. എനിക്കൊരിക്കലും ഇല്ലാതെ പോയ ബിഗ് ബ്രദര്‍. നിങ്ങളായിരിക്കുന്നതിന് നന്ദി, ഒരിക്കലും മാറരുത്. എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. നിങ്ങളെയും സുപ്പുവിനെയും അല്ലിയേയും സ്വന്തമെന്ന പോല്‍ സ്നേഹിക്കുന്നു. മനോഹരമായൊരു വര്‍ഷമാവട്ടെ ബ്രദറെന്നായിരുന്നു നസ്രിയ കുറിച്ചത്.