ഒടുവിൽ ഫഹദിന്റെയും നസ്രിയയുടെയും ജീവിതത്തിൽ അതും സംഭവിക്കുന്നു

മോളിവുഡിൽ നിരവതി ആരാധകർ ഉള്ള താരദമ്പതികൾ ആണ് നസ്രിയയും ഫഹദ് ഫാസിലും. ഇരുവരും പ്രണയിച്ച് വിവാഹിതർ ആയവരാണ്. ബാംഗ്ളൂർ ഡെയ്‌സ് ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആകുന്നത്. ചിത്രം പുറത്തിറങ്ങി അധികം വൈകാതെ തന്നെ…

മോളിവുഡിൽ നിരവതി ആരാധകർ ഉള്ള താരദമ്പതികൾ ആണ് നസ്രിയയും ഫഹദ് ഫാസിലും. ഇരുവരും പ്രണയിച്ച് വിവാഹിതർ ആയവരാണ്. ബാംഗ്ളൂർ ഡെയ്‌സ് ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആകുന്നത്. ചിത്രം പുറത്തിറങ്ങി അധികം വൈകാതെ തന്നെ ഇരുവരുടെയും വിവാഹനിശ്ചയ വാർത്ത പുറത്ത് വന്നിരുന്നു. വൈകാതെ ഇരുവരും വിവാഹിതർ ആകുകയും ചെയ്തു. ഇന്ന് സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ച് വരുകയാണ് ഇരുവരും. വിവാഹ ശേഷവും മറ്റു നായികമാരെ പോലെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയല്ല നസ്രിയ. മറിച്ച് ഇന്നും സിനിമകളിൽ സജീവമായ താരം സെലെക്ടറീവ് ആയാണ് സിനിമകളിൽ അഭിനയിക്കുന്നത്.

നിരവധി ആരാധകർ ആണ് ഈ താര ദമ്പതികൾക്ക് ഉള്ളത്. വിവാഹ ശേഷം പൊതുവെ നായികമാർ സിനിമയിൽ നിന്ന് വിട്ട് നിൽക്കുമ്പോൾ നസ്രിയ ആകട്ടെ കൂടുതൽ സജീവമാകുകയാണ് ചെയ്തത്. നിരന്തരം സിനിമകൾ ചെയ്തില്ല എങ്കിലും ചെയ്ത സിനമകൾ എല്ലാം കഥാപാത്രത്തിന് പ്രാധാന്യം നല്കുന്നവ ആയിരുന്നു. അടുത്തിടെ ആണ് താരം തെലുങ്കു ചിത്രത്തിലും അരങ്ങേറ്റം കുറിച്ചത്. നാനിക്കൊപ്പമാണ് നസ്രിയ തെലുങ്കിൽ അഭിനയിച്ചത്. എന്നാൽ ഇപ്പോഴിതാ പുതിയ ഒരു സന്തോഷ വാർത്തയാണ് ഈ താരദമ്പതികളുടേതായി പുറത്ത് വരുന്നത് ഇപ്പോൾ. ഏറെ നാളത്തെ ആഗ്രഹത്തിന് ശേഷം  തങ്ങളുടെ ഇഷ്ട്ട വാഹനം സ്വന്തമാക്കിയിരിക്കുകയാണ് നസ്രിയയും ഫഹദും.

ബിഎം‍ഡബ്ല്യുവിന്റെ വാഹനമായ അത്യാഡംബര സെഡാൻ 740 ഐ ആണ് താരദമ്പതികൾ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് ഇവർ വാഹനം എടുത്തിരിക്കുന്നത്. ലംബോർഗിനി ഉറുസിനും റേഞ്ച് റോവറിനും ശേഷം ഇവരുടെ ഏറ്റവും പുതിയ വാഹനമാണ് 740 ഐ. ഈ കഴിഞ്ഞ ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡൽ ഇന്ത്യയിൽ എത്തിയത്. മൂന്നു ലീറ്റർ ഇൻലൈൻ 6 സിലിണ്ടർ പെട്രോൾ എൻജിനുള്ള കാറിന് 380 ബിഎച്ച്പി കപ്പാസിറ്റിയും 520 എൻഎം ടോർക്കുമുണ്ട്. 48V യുടെ ഇലക്ട്രിക് മോട്ടർ ആണ് വാഹനത്തിൽ ഉള്ളത്.