പ്രിയതമൻ നഷ്ടപ്പെട്ടതിനു ശേഷമുള്ള ആദ്യ പിറന്നാൾ, വികാരാധീനയായി നടി നേഹ അയ്യർ

ദിലീപ് ചിത്രമായ കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമ കണ്ടവരാരും നേഹ അയ്യരെ മറക്കാനിടയില്ല. ചിത്രത്തില്‍ താരത്തിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നേഹ പങ്കുവെക്കുന്ന കുറിപ്പുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.…

neha-ier-birthday-without-h

ദിലീപ് ചിത്രമായ കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമ കണ്ടവരാരും നേഹ അയ്യരെ മറക്കാനിടയില്ല. ചിത്രത്തില്‍ താരത്തിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നേഹ പങ്കുവെക്കുന്ന കുറിപ്പുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സന്തോഷനിമിഷങ്ങളെക്കുറിച്ച് മാത്രമല്ല വിഘമഘട്ടത്തെ അതിജീവിച്ചതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.

neha-ier-birthday-without-h

എല്ലാമെല്ലാമായ പ്രിയതമനെ നഷ്ടമായപ്പോള്‍ തന്നെ നയിച്ചത് മകനായിരുന്നുവെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു നേഹയ്ക്ക് കൂട്ടായി മകനെത്തിയത്. അടുത്തിടെയായിരുന്നു താരത്തിന്റെ പിറന്നാള്‍. പ്രിയപ്പെട്ടവന്‍ ഒപ്പമില്ലാതെ ആഘോഷിക്കുന്ന ആദ്യത്തെ പിറന്നാളാണ് ഇതെന്ന് താരം കുറിച്ചിരുന്നു. മകനൊപ്പം കേക്ക് മുറിക്കുന്നതിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. 15 വര്‍ഷമായി താന്‍ പിറന്നാള്‍ ആഘോഷിച്ചത് അദ്ദേഹത്തിനൊപ്പമായിരുന്നു. ഇതാദ്യമായാണ് അദ്ദേഹമില്ലാതെ പിറന്നാള്‍ ആഘോഷിക്കുന്നത്. അമ്മയായതിന് ശേഷമുള്ള ആദ്യ പിറന്നാള്‍ കൂടിയാണ് ഇത്തവണത്തേതെന്നും താരം കുറിച്ചിരുന്നു. വികാരധീനയായി നേഹ കുറിച്ച വാക്കുകള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ജനുവരി 11നായിരുന്നു നേഹയുടെ ഭര്‍ത്താവ് അന്തരിച്ചത്. നാളുകള്‍ക്ക് ശേഷമാണ് താരം ഇതേക്കുറിച്ച് അറിയിച്ചത്. ഭര്‍ത്താവ് മരിച്ച ശേഷമായിരുന്നു കുഞ്ഞിന്‍രെ വരവിനെക്കുറിച്ച് നേഹ അറിഞ്ഞത്. ഈസ്റ്റര്‍

neha-ier-birthday-without-h

ദിനത്തിലായിരുന്നു ഗര്‍ഭവാര്‍ത്ത പങ്കുവെച്ചത്. ഭര്‍ത്താവിന്റെ സ്‌നേഹമാണ് ഇപ്പോള്‍ തന്നെ മുന്നോട്ട് നയിക്കുന്നതെന്നും നേഹ പറഞ്ഞിരുന്നു. അതിനിടയിലാണ് മകനും എത്തിയത്. മകന്‍ പിറന്നതിന്റെ സന്തോഷം പങ്കുവെച്ചും താരം എത്തിയിരുന്നു.

ഭര്‍ത്താവിന്റെ സ്‌നേഹമാണ് ഇപ്പോള്‍ തന്നെ മുന്നോട്ട് നയിക്കുന്നതെന്നും നേഹ പറഞ്ഞിരുന്നു. അതിനിടയിലാണ് മകനും എത്തിയത്. മകന്‍ പിറന്നതിന്റെ സന്തോഷം പങ്കുവെച്ചും താരം എത്തിയിരുന്നു. എമി ജാക്‌സണ്‍, സമീര റെഡ്ഡി തുടങ്ങിയവര്‍ക്കും അടുത്തിടെ കുഞ്ഞ് പിറന്നിരുന്നു. അമ്മയായതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു ഇവരെത്തിയത്. മാതൃത്വം ആഘോഷിക്കുകയാണ് ഇവരെല്ലാം. അതിനിടയിലെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്.