‘ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഒരു സിനിമ കണ്ട് ഇത്രയധികം മനസ്സുനിറഞ്ഞ് തീയറ്റര്‍ വിടുന്നത്’

ലാലും നിരഞ്ജ് മണിയന്‍പിള്ള രാജുവും പ്രധാന വേഷങ്ങളിലെത്തുന്ന ഡിയര്‍ വാപ്പി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച നിശ്ചയം നടി അനഘ നാരായണന്‍ ആണ് നായിക. ടൈലര്‍ ആയി ജോലി ചെയ്തു വരുന്ന ബഷീര്‍ ആയി ലാല്‍ വേഷമിടുന്നു.…

ലാലും നിരഞ്ജ് മണിയന്‍പിള്ള രാജുവും പ്രധാന വേഷങ്ങളിലെത്തുന്ന ഡിയര്‍ വാപ്പി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച നിശ്ചയം നടി അനഘ നാരായണന്‍ ആണ് നായിക. ടൈലര്‍ ആയി ജോലി ചെയ്തു വരുന്ന ബഷീര്‍ ആയി ലാല്‍ വേഷമിടുന്നു. മോഡലായ മകള്‍ ആമിറയുടെ അച്ഛന്റെയും സ്വപ്നങ്ങളുടെ കഥ കൂടിയാണ് സിനിമ പറയുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഈ സിനിമ നിങ്ങളുടെ മനസ്സ് നിറയ്ക്കുമെന്നതില്‍  ഒരു സംശയവുമില്ലെന്നാണ് നൈജിത പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
സത്യന്‍ അന്തിക്കാട് മോഡലില്‍ ഒരു മനോഹര ചിത്രം. ??
ഡിയര്‍ വാപ്പി??
ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഒരു സിനിമ കണ്ട് ഇത്രയധികം മനസ്സുനിറഞ്ഞ് തീയറ്റര്‍ വിടുന്നത്.
വാപ്പയുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന ഒരു മകളുടെ കഥയാണ് സിനിമ പറയുന്നത്.
മുന്നിലുണ്ടാകുന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നേറുന്ന ആമിറയുടെ കഥ.
 ഒരു പഴയ സത്യന്‍ അന്തിക്കാട് ചിത്രം കാണുന്ന അതേ ഫീലിലാണ് ഞാനീ സിനിമ കണ്ടിരുന്നത്.
ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യം വിവാഹമല്ല എന്നും തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറകു വെച്ച് പറന്നുയര്‍ന്ന് വിജയത്തിലെത്തുന്നതാണെന്നും ഡിയര്‍ വാപ്പി ഓര്‍മിപ്പിക്കുന്നു.
നായികയായ ആമിറയായി അനഘ നാരായണനും വാപ്പിയായി ലാലും വേഷമിട്ടിരിക്കുന്നു.
ഇരുവരുടെയും ഉജ്ജ്വലമായ ആത്മബന്ധത്തിന്റെ കഥ കൂടിയാണ് സിനിമ പറയുന്നത്.
അത് ലാലിനും അനഘയ്ക്കും മികച്ച രീതിയില്‍ തന്നെ സ്‌ക്രീനില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.
റിയാസ് എന്ന കഥാപാത്രമായി വന്ന നിരഞ്ജ് മണിയന്‍പിള്ളയും ഗംഭീര പ്രകടനമാണ് സിനിമയിലുടനീളം കാഴ്ച വച്ചിരിക്കുന്നത്.
സംവിധായകനായ ഷാന്‍ തുളസീധരനെ അഭിനന്ദിക്കാതിരിക്കാന്‍ സാധിക്കില്ല.
അത്രയേറെ മനോഹരമായിട്ടാണ് അദ്ദേഹത്തിന്റ കഥ പറച്ചില്‍..??
ഫാമിലിയായി തന്നെ കണ്ട് എന്‍ജോയ് ചെയ്യാന്‍ സാധിക്കുന്ന മികച്ചൊരു സിനിമ തന്നെയാണ് ഡിയര്‍ വാപ്പി ????
ഈ സിനിമ നിങ്ങളുടെ മനസ്സ് നിറയ്ക്കുമെന്നതില്‍  ഒരു സംശയവുമില്ല. ??
ഷാന്‍ തുളസീധരനാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മണിയന്‍ പിള്ള രാജു, ജഗദീഷ്,അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
കൈലാസ് മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പാണ്ടികുമാര്‍ ഛായാഗ്രഹണവും, പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. ലിജോ പോള്‍ ചിത്രസംയോജനവും എം ആര്‍ രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും അജയ് മങ്ങാട് കലാസംവിധാനവും റഷീദ് അഹമ്മദ് ചമയവും ഷിജിന്‍ പി രാജ് ചിത്രത്തിന്റെ നിശ്ചല ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – രാധാകൃഷ്ണന്‍ ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍ – നജീര്‍ നാസിം, സ്റ്റില്‍സ് – രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍ – ഡുഡു ദേവസി, സക്കീര്‍ ഹുസൈന്‍, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് – സുഖില്‍ സാന്‍, ശിവ രുദ്രന്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരാണ്.