മാതൃദിനത്തിൽ തന്നെ ആ വിയോഗം സംഭവിച്ചല്ലോ

പ്രേക്ഷകർക്ക് എല്ലാം അറിയാവുന്ന കാര്യമാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സൗഹൃദം. ഇവര് തമ്മിലുള്ള സൗഹൃദം തന്നെയാണ് ആന്റണിയെ കൂടുതൽ പ്രശസ്തമാക്കിയത്. വർഷങ്ങൾ കൊണ്ട് ഇരുവരും നല്ല സൗഹൃദ ബന്ധം പുലർത്തുന്നവർ ആണ്. മോഹൻലാലിന്റെ ഡ്രൈവർ ആയാണ് ആന്റണി പെരുമ്പാവൂരിന്റെ തുടക്കം. അതിനു ശേഷം നിർമ്മാതാവായ മാറുകയായിരുന്നു ആന്റണി. മോഹൻലാലിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ ആശിർവാദ് പ്രൊഡക്ഷൻസിന്റെ മുഴുവൻ മേൽനോട്ടവും ഇന്ന് ആന്റണി പെരുമ്പാവൂർ ആണ് നയിക്കുന്നത്. നിരവധി ചിത്രങ്ങൾ ആണ് ആശിർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങിയിരിക്കുന്നത്.

antony perumbavoor2
antony perumbavoor2

നിർമ്മാതാവ് മാത്രമല്ല, നടൻ കൂടിയാണ് ഇന്ന് ആന്റണി പെരുമ്പാവൂർ. എന്നാൽ ഇപ്പോൾ ഒരു ദുഃഖവാർത്തയാണ് ആന്റണിയെ തേടി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആണ്  ആന്റണിയുടെ മാതാവ് നിര്യാത ആയത്. മാതൃ ദിനമായിരുന്നു ഇന്നലെ. ആ ദിവസം തന്നെയാണ് ആന്റണിയുടെ മാതാവ് ഈ ഭൂമി വിട്ട് പോയിരിക്കുന്നത്. ഏലാമ്മ എന്നാണ് ആന്റണിയുടെ മാതാവിന്റെ പേര്. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് ഇവർ മരണപ്പെട്ടത്. സംസ്ക്കാര ചടങ്ങുകൾ ഇന്നാണ് നടക്കുന്നത്. തന്റെ ആത്മാർത്ഥ സുഹൃത്തിന്റെ അമ്മയെ കാണാൻ മോഹൻലാൽ എത്തുമോ എന്ന് ഇത് വരെ അറിയാൻ കഴിഞ്ഞിട്ടില്ല.

മാതൃ ദിനത്തിൽ തന്നെയുള്ള ഈ വേർപാട് ആന്റണിക് താങ്ങാൻ കഴിയട്ടെ എന്നാണ് ആരാധകർ പറയുന്നത്. അതെ സമയം മാതൃ ദിനമായ ഇന്നലെ നിരവധി സിനിമ താരങ്ങളും പ്രമുഖരും ആണ് തങ്ങളുടെ അമ്മമാരെ കുറിച്ചുള്ള കുറിപ്പുകൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. നടി അഭിരാമി മാതൃ ദിനത്തിൽ ആണ് ഒരു പെൺകുഞ്ഞിനെ ദത്ത് എടുത്തിരിക്കുന്നത്. കൂടാതെ ഷംന കാസിം ഇന്നലെ ആണ് തന്റെ കുഞ്ഞിന്റെ ചിത്രങ്ങൾ ആദ്യമായി പുറത്ത് വിടുന്നത്. താരങ്ങൾ എല്ലാം തന്നെ മാതൃദിനം ആഘോഷമാക്കിയിരുന്നു.