അതിതീവ്രം, വാക്ക് കൊണ്ട് ഒരിക്കലും വിശേഷിപ്പിക്കാനാവില്ല…! വിഷ്‍ണു ശ്യാം ഒരുക്കിയ ‘നേര്’ തീം സോംഗ് എത്തി

മോഹൻലാൽ – ജീത്തു ജോസഫ് കോംബോയിൽ എത്തിയ നേര് തീയറ്ററിൽ വിജയം തീർക്കുമ്പോൾ ആരാധകർ ആവേശത്തിലാണ്. ഞങ്ങളുടെ മോഹൻലാലിനെ തിരിച്ച് കിട്ടിയെന്നാണ് ആരാധകർ പ്രതികരിക്കുന്നത്. ചിത്രത്തിൽ അനശ്വര രാജനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അനശ്വരയുടെ…

മോഹൻലാൽ – ജീത്തു ജോസഫ് കോംബോയിൽ എത്തിയ നേര് തീയറ്ററിൽ വിജയം തീർക്കുമ്പോൾ ആരാധകർ ആവേശത്തിലാണ്. ഞങ്ങളുടെ മോഹൻലാലിനെ തിരിച്ച് കിട്ടിയെന്നാണ് ആരാധകർ പ്രതികരിക്കുന്നത്. ചിത്രത്തിൽ അനശ്വര രാജനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അനശ്വരയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം എന്നാണ് പ്രശംസകൾ ലഭിക്കുന്നത്. യ ചിത്രത്തിൻറെ തീം സോംഗ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ അണിയറക്കാർ.

യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ വിഷ്ണു ശ്യാം ആണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രത്തിൻറെ നിർമ്മാണം. എലോണിന് ശേഷം ആശിർവാദ് നിർമ്മിക്കുന്ന ചിത്രമാണിത്. ദൃശ്യം 2 ൽ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിൻറെ തിരക്കഥ രചിച്ചിരിക്കുന്നത്. യഥാർഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി ജീത്തുവിൻറെ ആവശ്യപ്രകാരമാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചത്.

ദൃശ്യം 2 ൻറെ സെറ്റിൽ വച്ച് ശാന്തി പല കേസുകളെക്കുറിച്ചും പറയുമായിരുന്നു. ഞാനൊരു സാഹചര്യത്തക്കുറിച്ച് പറഞ്ഞു. അതിൽ നിന്ന് ഒരു ആശയമുണ്ടായി. ഈ സിനിമയിലെ പല കാര്യങ്ങൾ നമ്മൾ ചുറ്റുവട്ടത്ത് കണ്ടിട്ടുള്ളതാണ്. ഒരു യഥാർഥ സംഭവം എന്ന് പറയാൻ പറ്റില്ല. മറിച്ച് പല ചെറിയ ചെറിയ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമെന്ന് പറയാം. ശാന്തിയോട് ഇത് എഴുതാൻ ആവശ്യപ്പെട്ടതും ഞാനാണ്, ജീത്തു ജോസഫ് പറഞ്ഞിരുന്നു. ചിത്രത്തിൻറെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ, ഡിസൈൻ സേതു ശിവാനന്ദൻ.