ഒരു നാടാകെ വിറങ്ങലിച്ച് പോയ കേസും തുടർ സംഭവങ്ങളും, ഞെട്ടിക്കുന്ന ആവിഷ്കാരം; കൂടത്തായി നെറ്റ്ഫ്ലിക്സിൽ നാളെ എത്തും

രാജ്യമാകെ ചർച്ചയായി മാറിയ കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി നാളെ നെറ്റ്ഫ്ലിക്സിൽ എത്തും. ‘കറി ആൻഡ് സയനൈഡ്- ദി ജോളി ജോസഫ് കേസ് ഔട്ട്’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസം…

രാജ്യമാകെ ചർച്ചയായി മാറിയ കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി നാളെ നെറ്റ്ഫ്ലിക്സിൽ എത്തും. ‘കറി ആൻഡ് സയനൈഡ്- ദി ജോളി ജോസഫ് കേസ് ഔട്ട്’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരുന്നു. ദേശീയ അവാർഡ് ജേതാവായ ക്രിസ്റ്റോ ടോമിയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ജോളിയുടെ സുഹൃത്തുക്കളും അയൽക്കാരും ബന്ധുക്കളുമൊക്കെ ട്രെയ്ലറിൽ ഉൾപ്പെട്ടിരുന്നു.

അഭിഭാഷകനായ ബി എ ആളൂരിനെയും ട്രെയ്ലറിൽ കാണാം. ‘കേരളത്തിലെ ഒരു ചെറിയ പട്ടണം ഒരു കൊലപാതക പരമ്പരയിൽ വിറങ്ങലിച്ചിരിക്കുകയാണ്. എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് ജോളി ജോസഫിലേക്കും. സംസാരപ്രിയയായ, ഏവർക്കും പ്രിയങ്കരിയായ ജോളി ഗൂഢരഹസ്യവും, നുണക്കഥകളും വിഷക്കൂട്ടുകളുമൊരുക്കി ഇത്തരമൊരു ചെയ്തിക്ക് കൂട്ടു നിൽക്കുമോ?’ ട്രെയ്ലർ പുറത്ത് വിട്ടപ്പോൾ നെറ്റ്ഫ്ലിക്സിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു.