വീണ്ടുമൊരു അഞ്ജലി മേനോൻ ചിത്രം? കേന്ദ്രകഥാപാത്രങ്ങളായി ദുൽഖറും ,പ്രണവും?

സംവിധായികയും എഴുത്തുകാരിയുമായ  അഞ്ജലി മേനോൻ പുതിയ ചിത്രം  സംവിധാനം ചെയുന്നു  എന്ന   റിപ്പോർട്ടുകളാണിപ്പോൾ  പുറത്തു വരുന്നത് . ഈ  ചിത്രത്തിൽ നടന്മാരായി  ദുൽഖർ സൽമാനും, പ്രണവ് മോഹൻലാലുമാണ് പ്രധാന വേഷം ചെയ്യുന്നത്  എന്നാണ് വിവരം.  ദുൽഖർ…

സംവിധായികയും എഴുത്തുകാരിയുമായ  അഞ്ജലി മേനോൻ പുതിയ ചിത്രം  സംവിധാനം ചെയുന്നു  എന്ന   റിപ്പോർട്ടുകളാണിപ്പോൾ  പുറത്തു വരുന്നത് . ഈ  ചിത്രത്തിൽ നടന്മാരായി  ദുൽഖർ സൽമാനും, പ്രണവ് മോഹൻലാലുമാണ് പ്രധാന വേഷം ചെയ്യുന്നത്  എന്നാണ് വിവരം.  ദുൽഖർ സൽമാന്റെ  ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആയിരിക്കും ഈ ചിത്രം  നിർമ്മിക്കുന്നത്  , എന്നാലിതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും  തന്നെ വന്നിട്ടില്ല. നേരത്തെ യൂസ്റ്റേഡ് ഹോട്ടലിലും ,ബാംഗ്ലൂർ ഡേയ്സിലും അഞ്ജലി മേനോനും ,ദുഖാർ സൽമാനും ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. അതേസമയം  2009 ൽ സംവിധായകൻ രഞ്ജിത്തിൻ്റെ നേതൃത്വത്തിൽ ഒരുങ്ങിയ ‘ആന്തോളജി’ ,കേരള കഫേ, ഹാപ്പി ജേർണി എന്നി   ചിത്രങ്ങൾ  സംവിധാനം ചെയ്താണ് അഞ്ജലി മനോനെ മലയാളി പ്രേക്ഷകർ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് പൃഥ്വിരാജിനെ നായകനാക്കി നാട്ടിൻപുറത്തിൻ്റെ ഗൃഹാതുരമായ ഓർമകൾ പങ്കുവെച്ച മഞ്ചാടിക്കുരു എന്ന ചിത്രവുമായി മുഴുനീള ചിത്രത്തിലൂടെ അരങ്ങേറി.

ദുബായിൽ നിന്ന് മുത്തശ്ശന്റെ മരണത്തിനു വന്ന വിക്കി എന്ന കുട്ടിയുടെ കഥ എത്ര സുന്ദരമായാണ് അഞ്ജലി സ്‌ക്രീനിൽ വരച്ചു കാണിച്ചത്. മികച്ച തിരക്കഥയ്ക്ക് അടക്കം സംസ്ഥാന പുരസ്കാര നേട്ടവും മഞ്ചാടിക്കുരുവിലൂടെ അഞ്ജലി മേനോൻ നേടി. അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിനു തിരക്കഥയെഴുതി വാണിജ്യ സിനിമകളുടെ ഇടങ്ങളിലേക്കുമെത്തിയ അഞ്ജലി 2014 ൽ ബാംഗ്ലൂർ‌ ഡെയ്സിലൂടെ ബ്ലോക്ക് ബസ്റ്റർ ചിത്രത്തിൻ്റെ സംവിധായികയുമായി.   2018 ൽ കൂടെ  എന്ന ഫീൽ ഗുഡ് സിനിമയും  മലയാളി പ്രേക്ഷകന്  അഞ്ജലി മേനോൻ എന്ന  സംവിധായിക സമ്മാനിച്ചു.   ബാംഗ്ലൂർ ഡേയ്സ്   കേരളത്തിന് പുറത്തും  വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു.  ബാംഗ്ലൂര്‍ ഡെയ്‌സിൽ ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ നസീം, നിവിന്‍ പോളി, പാര്‍വതി എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. അന്‍വര്‍ റഷീദ്, സോഫിയ പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. അഞ്ജലി മേനോൻ തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരുന്നത്.

അഞ്ജലി മേനോന്റെ മികച്ച തിരക്കഥയും സംവിധാനവും തന്നെയാണ് ബാഗ്ലൂര്‍ ഡേയ്‌സിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചിരിക്കുന്നത്. ഉസ്താദ് ഹോട്ടലിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് ബാഗ്ലൂര്‍ ഡേയ്‌സിന്റെ തിരക്കഥ അഞ്ജലി ഒരുക്കിയത്. മലയാളത്തില്‍ ഇതുവരെ വന്നിട്ടില്ലാത്തൊരു തരം കഥയാണ് ചിത്രത്തില്‍ അഞ്ജലി പറഞ്ഞത്. ഗോപി സുന്ദറിന്റെ പാട്ടുകളും സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സിലെ മിക്ക ഗാനങ്ങളും എക്കാലയത്തെയും  ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയവാണ്. അതേസമയം അഞ്ജലി മേനോൻ അവസാനമൊരുക്കിയ ഒടിടി ചിത്രം ‘വണ്ടർ വുമൺ’ ശ്രദ്ധിക്കപ്പെട്ടില്ല. എന്നിരുന്നാലും  അ‍ഞ്ജലി മേനോൻ്റെ സിനിമകൾക്ക് മലയാളി പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വീകര്യതയാണുള്ളത്. സിനിമകളുടെ പിന്നാലെ തിരക്കു പിടിച്ചു പോകാതെ തനിക്കു സൗകര്യമാകുന്ന വിധത്തിൽ ഇടവേളകളിൽ സിനിമ ചെയ്യൂമ്പോൾ തന്നെ അതു മൗലികമായി ഒരുക്കാനും അഞ്ജലിയ്ക്കു കഴിയുന്നുണ്ട്.