ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത, തീവ്ര മഴയില്ല

മഴയ്ക്ക് ചെറിയ ശമനം ഉണ്ടെങ്കിലും വടക്കൻ പ്രദേശത്തും കുട്ടനാട്ടിലും മഴക്കെടുതി തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ പരക്കെ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും എന്നാല്‍ അതിതീവ്ര മഴയ്ക്ക് സാധ്യത ഇല്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഹൈറേഞ്ചിലെ മഴ…

മഴയ്ക്ക് ചെറിയ ശമനം ഉണ്ടെങ്കിലും വടക്കൻ പ്രദേശത്തും കുട്ടനാട്ടിലും മഴക്കെടുതി തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ പരക്കെ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും എന്നാല്‍ അതിതീവ്ര മഴയ്ക്ക് സാധ്യത ഇല്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഹൈറേഞ്ചിലെ മഴ കുറയാനാണ് സാധ്യത. കടല്‍പ്രക്ഷുബ്ധമാണ്, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റുണ്ടാകും. മത്സ്യതൊഴിലാളികള്‍ അതീവജാഗ്രത പാലിക്കണം.
ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളില്‍ ഇടവിട്ട് മഴയുണ്ട്. അതേസമയം ഇന്ന് സംസ്ഥാനത്ത് എങ്ങും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന കനത്ത മഴക്ക് നേരിയ ശമനം. വയനാട്ടിലും കോഴിക്കോട്ടും ഉള്‍പ്പടെമഴ കുറഞ്ഞു. എന്നാല്‍,താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്.