ത്രില്ലടിപ്പിക്കാന്‍ വീണ്ടും സുരേഷ് ഗോപി ചിത്രം ; പ്രഖ്യാപനം ഇന്ന് വൈകിട്ട് 

സിനിമാ പ്രേക്ഷകർക്കും സുരേഷ് ഗോപി ആരാധകർക്കും ഒരു സന്തോഷ വാർത്തയുണ്ട്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ ആക്ഷൻ ഹീറോ സുരേഷ് ഗോപി വീണ്ടുമെത്തുന്നു. ഗരുഡന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പുതിയ സുരേഷ് ഗോപി ചിത്രം…

സിനിമാ പ്രേക്ഷകർക്കും സുരേഷ് ഗോപി ആരാധകർക്കും ഒരു സന്തോഷ വാർത്തയുണ്ട്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ ആക്ഷൻ ഹീറോ സുരേഷ് ഗോപി വീണ്ടുമെത്തുന്നു. ഗരുഡന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പുതിയ സുരേഷ് ഗോപി ചിത്രം എത്തുകയാണ്. എസ് ജി 257 എന്ന് താത്കാലിക പേരിട്ടിരുന്ന ചിത്രം സുരേഷ് ഗോപി അഭിനയിക്കുന്ന 257-ാമത്തെ ചിത്രമാണ്. സുരേഷ് ഗോപിയെ നായകനാക്കി സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക നാമം പുതുവര്‍ഷ ദിനത്തില്‍ പ്രഖ്യാപിക്കും. ജനുവരി 1 വൈകിട്ട് 7 മണിക്ക് ചിത്രത്തിന്‍റെ ടൈറ്റില്‍ ലോഞ്ച് ചെയ്യും. അതായത് എന്ന് വൈകിട്ട് ഏഴ് മണിക്ക്. ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ ലളിതമായി നടന്ന പൂജാ ചടങ്ങോടെയാണ് ചിത്രത്തിന് തുടക്കം കുറിച്ചിരുന്നത്. സുരാജ് വെഞ്ഞാറമൂട് സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും രാജാസിംഗ് ഫസ്റ്റ് ക്ലാപ്പ് നൽക്കുകയും ചെയ്തിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, സംവിധായകൻ പത്മകുമാർ, നിതിൻ രഞ്ജി പണിക്കർ ,നടി സുരഭി ലക്ഷ്മി എന്നിവർ ചടങ്ങിൽ  പങ്കെടുത്തിരുന്നു.

ചലച്ചിത്ര രംഗത്തെ നിരവധിപ്പേരുടെ സാന്നിദ്ധ്യവും ചടങ്ങില്‍ ഉണ്ടായിരുന്നു. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഡിസംബര്‍ പകുതിയോടെ കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചിരുന്നു.  ഡിസംബർ 18നായിരുന്നു ചിത്രീകരണം ആരംഭിച്ചത്. അങ്കമാലി, കാലടി എന്നി സ്ഥലങ്ങൾ ആയിരുന്നു പ്രധാന ലൊക്കേഷനുകൾ. കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് സനൽ വി ദേവൻ. ജിത്തു ജോസഫ് രഞ്ജിത് ശങ്കർ തുടങ്ഓറിയ പ്രശസ്തരായ സംവിധായകർക്കൊപ്പം പ്രഭവർത്തിച്ചയാൾ കൂടിയാണ് സനൽ വി ദേവൻ. ചിത്രത്തിന്റെ നിർമ്മാണം പ്രശസ്ത പ്രൊജക്റ്റ് ഡിസൈനർ ആയ സഞ്ജയ് പടിയൂരും വിനീത് ജെയ്നും ചേർന്നാണ്. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളിലാണ് ഈ സുരേഷ് ഗോപി ചിത്രം നിർമ്മിക്കുന്നത്. മൈ ഡാർലിംഗ് എന്ന ചിത്രം നിർമ്മിച്ച മനോജ് ശ്രീകണ്ഠ ആഷ് ട്രീ വെഞ്ചേഴ്സിന്റെ ബാനറിൽ സഹനിർമാതാക്കളായുണ്ട്. ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം തന്നെ ഗൗതം വാസുദേവ് മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നു. ഇവർക്ക് പുറമെ മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

കഥ ജിത്തു കെ ജയൻ, മനു സി കുമാർ എന്നിവരുടേതാണ്. ഈയടുത്ത് പ്രദർശനത്തിന് എത്തിയ  കല്യാണി പ്രിയദർശൻ നായിക ആയെത്തിയ ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയതും മനു സി കുമാറാണ്.  ചായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിളളിയും , എഡിറ്റിംഗ് മൺസൂർ മുത്തുട്ടി, കലാസംവിധാനം സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം നിസ്സാർ റഹ്‍മത്തും  മേക്കപ്പ് റോണെക്സ് സേവ്യറും നിർവഹിക്കും. ഇത്തവണ സംവിധാന കുപ്പായം അഴിച്ച് വെച്ച്  ലൈൻ പ്രൊഡ്യൂസർ ആയി സന്തോഷ് നായരും എത്തുന്നു. ഫഹദ് ഫാസിൽ അന്യാഘ്ന ആയ മണിരത്നം ധ്യാൻ ശ്രീനിവാസൻ ചിത്രം സച്ചിൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനാണ് ഇദ്ദേഹം. പ്രൊഡക്ഷൻ കൺട്രോടോളർ പൗലോസ് കുറുമുറ്റമാണ് , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അഭിലാഷ്‌ പൈങ്ങോട്.  പിആര്‍ഒ നിർവഹിക്കുന്നത് വാഴൂര്‍ ജോസും ഫോട്ടോ നവീനുമാണ്. എന്നാൽ ചിത്രത്തിന്റെ ഔദ്യോഗിക നാമം ഇതുവരെയും പുറത്തു വിട്ടിട്ടില്ല. അതേസമയം തന്നെ 2023 ല്‍ പുറത്തെത്തിയ സുരേഷ് ഗോപിയുടെ ഒരേയൊരു ചിത്രം ഗരുഡന്‍ ആയിരുന്നു. ചിത്രം മികച്ച അഭിപ്രായവും ബോസ്സ് ഓഫീസ് കളക്ഷനും നേടിയിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വ്വഹിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗത സംവിധായകൻ അരുണ്‍ വര്‍‌മ്മ ആയിരുന്നു.