മോഹൻലാൽ ലിജോ ജോസ് ചിത്രത്തിന്റെ പുതിയ അപേഡേറ്റെത്തി; ആശംസകളുമായി ആരാധകർ

Follow Us :

ആരാധകരുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു യുവനിരയിലെ ശ്രദ്ധേയ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയ്‌ക്കൊപ്പം മോഹൻലാൽ ഒരു സിനിമ ചെയ്യണം എന്നത്. എന്നാൽ മലയാളികൾ കാത്തിരുന്ന ആ പ്രഖ്യാപനം അടുത്തിടെ നടന്നിരുന്നു. ഇതോടെ ആരാധകർ ആവേശത്തിലാണ്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് അവർ.


ഇപ്പോഴിതാ സിനിമയുടെ മറ്റൊരു അപ്‌ഡേറ്റ് കൂടി പുറത്തെത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല, സിനിമയുടെ ചിത്രീകരണം ജനുവരി പത്തിന് ആരംഭിക്കും എന്നാതാണ്. ചിത്രീകരണം രാജസ്ഥാനിലായിരിക്കും. മോഹൻലാൽ നായകനാവുന്ന ജീത്തു ജോസഫിന്റെ റാമിന്റെ ചിത്രീകരണം ഇപ്പോൾ മൊറോക്കയിൽ നടക്കുകയാണ്. അത് പൂർത്തിയാക്കിയ ശേഷം താരം ലിജോയുടെ സിനിമയിൽ ജോയിൻ ചെയ്യും.വരാനിരിക്കുന്ന ചിത്രത്തിന് പിഎസ് റഫീഖ് തിരക്കഥയൊരുക്കുമെന്ന് പറയപ്പെടുന്നത്.

ജോൺ ആൻഡ് മേരി ക്രിയേറ്റീവിൻറെ ബാനറിൽ ഷിബു ബേബിജോൺ ആണ് മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ 25നാണ് സിനിമ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് .എന്നാൽ പ്രോജക്റ്റിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.അതേ സമയം സോഷ്യൽ മീഡിയയുടെ പ്രെഡിക്ഷൻ മോഹൻലാൽ അവതരിപ്പിക്കുന്നത് ‘ചെമ്പോത്ത് സൈമൺ’ എന്ന കഥാപാത്രമാവും എന്നാണ്