ട്രെൻഡിങ്ങിൽ സ്ഥാനം നേടി തേങ്ങാക്കൊല വെബ് സീരീസ്; മികച്ച പ്രതികരണവുമായി ആദ്യ ഭാഗം

ഏറെ ശ്രദ്ധനേടി പുതിയ വെബ് സീരീസ് തേങ്ങാക്കൊല. ചിൽ ടീം അവതരിപ്പിക്കുന്ന തേങ്ങാക്കൊല വെബ്‌സീരിസ്‌ ആഗസ്ത് പതിനഞ്ചിനാണ്‌ ആരംഭിച്ചത്,  പുറത്തിറങ്ങിയ ഉടൻ തന്നെ ആദ്യ എപ്പിസോഡ് ഏറെ  ശ്രദ്ധ നേടിയിരിക്കുകയാണ്. ഏറെ നാളത്തെ പരിശ്രമത്തിന്റെ…

ഏറെ ശ്രദ്ധനേടി പുതിയ വെബ് സീരീസ് തേങ്ങാക്കൊല. ചിൽ ടീം അവതരിപ്പിക്കുന്ന തേങ്ങാക്കൊല വെബ്‌സീരിസ്‌ ആഗസ്ത് പതിനഞ്ചിനാണ്‌ ആരംഭിച്ചത്,  പുറത്തിറങ്ങിയ ഉടൻ തന്നെ ആദ്യ എപ്പിസോഡ് ഏറെ  ശ്രദ്ധ നേടിയിരിക്കുകയാണ്. ഏറെ നാളത്തെ പരിശ്രമത്തിന്റെ ഫലമായി ചിൽ ടീം പുറത്തിറക്കിയ തേങ്ങാക്കൊല ഇപ്പോൾ ട്രെൻഡിങ്ങിൽ സ്ഥാനം നേടിയിരിക്കുകയാണ്.

പുതുതലമുറ നേരിടുന്ന ചില രസകരമായ സംഭവങ്ങളിൽ കൂടിയാണ് വെബ് സീരീസ് നമ്മളെ കൊണ്ടുപോകുന്നത്. അലൻ വിൽസൺ, നജീബ് കെ കരീം, ലിജു ചന്ദ്ര ബാബു, അഖിൽ ബേബി തുടങ്ങിയവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അഖിൽ ബേബി ആണ്. ക്യാമറമാൻ ഋത്വിക്ക് സ്റ്റീഫൻ,  ടൈറ്റിൽ നൽകിയിരിക്കുന്നത് ലിജു ചന്ദ്ര ബാബു ആണ്.