ഞാൻ രണ്ടിലൊന്ന് അറിഞ്ഞിട്ടു മാത്രമേ മുന്നോട്ടുള്ളു മഞ്ജു പത്രോസ്!!

ബിഗ് ബോസിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ ഒരു മത്സരാർത്ഥി ആയിരുന്നു മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന  റിയാലിറ്റി ഷോയിലൂടെ ആണ് താരം ആദ്യമായി മിനിസ്‌ക്രീനിൽ എത്തുന്നത്. ചെറിയ വേഷങ്ങളിലൂട സിനിമകളിൽ…

ബിഗ് ബോസിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ ഒരു മത്സരാർത്ഥി ആയിരുന്നു മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന  റിയാലിറ്റി ഷോയിലൂടെ ആണ് താരം ആദ്യമായി മിനിസ്‌ക്രീനിൽ എത്തുന്നത്. ചെറിയ വേഷങ്ങളിലൂട സിനിമകളിൽ എത്തിയ  താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു തന്റെ ജീവിതം ഇല്ലാതാക്കിയത് തന്നെ ബിഗ് ബോസ് ഷോ ആണെന്. ഇപ്പോൾ താരം തന്റെ ബോഡി ഷെ൦ മിങ്ങിനെ കുറിച്ചും, സോഷ്യൽ മീഡിയിലെ പുതിയ പോസ്റ്റിനെ കുറിച്ചുമാണ് തുറന്നു പറയുന്നത്.

താൻ ഇപ്പോൾ ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ്, തന്റെ തടി ഇനിയും കുറക്കണം ഇനിയും തന്നെ ആരും കളിയാക്കരുത്. അതിനു വേണ്ടി താൻ പുതിയ വർക്ക് ഔട്ട് തുടങ്ങി കഴിഞ്ഞു. തന്റെ പുതിയ വർക്ക് ഔട്ട് ചിത്രത്തിന്റെ പങ്കുവെച്ചുകൊണ്ടാണ് താരം ഈ കാര്യം പറയുന്നത്. തന്റെ ജിം ഇൻസ്‌ട്രുക്ടർ  സുധീഷ് സുധി യെയും ടാഗ് ചെയ്യ്തു കൊണ്ടാണ് മഞ്ജു ഈ ചിത്രം പങ്കുവെച്ചത്.

നായിക വെള്ളത്തിൽ ചാടുമ്പോൾ ക്യാമെറയും കൂടെ ചാടട്ടെ എന്ന നിലപാടിൽ ഞാൻ രണ്ടിലൊന്ന് അറിഞ്ഞിട്ടേ മുന്നോട്ടുള്ളു എന്ന നിലയിൽ ആണ് താൻ എന്നും മഞ്ജു പറയുന്നു. ഇപ്പോൾ മഞ്ജുവിന്റെ പുതിയ മേക്കോവറിനുള്ള കാത്തിരിപ്പിലാണ് ആരാധകർ, എന്നാൽ മഞ്ജുവിന്റെ പോസ്റ്റിനെ അനുകൂലിച്ചു കൊണ്ടും പ്രതികൂലിച്ചും കൊണ്ടും നിരവധി ആരാധകർ രംഗത്തു എത്തുന്നുണ്ട്.