
ക്രിസ്ത്യാനികളോടുള്ള ബിജെപിയുടെ സ്നേഹം കാപട്യമെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. 2014 മുതൽ 2024 വരെയുള്ള കാലയളവിൽ ക്രിസ്ത്യൻ ദേവാലയങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്നതായും രാഹുൽ പറയുന്നു. ബിജെപിയുടെ ഈസ്റ്റർ സന്ദർശനത്തിനെ എതിരെയുള്ള രാഹുലിന്റെ പ്രതികരണത്തിൽ ബിജെപി നേതാക്കൾ പൊലീസിൽ ഒരു പരാതി നൽകിയിരുന്നു. ഈ വിഷയത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇങ്ങനൊരു പ്രതികരണം. ബിജെപിയുടെ ഈസ്റ്റർ സന്ദർശനത്തിനെതിരെയുള്ള രാഹുലിന്റെ പ്രതികരണമാണ് പരാതിയിലേക്ക് നയിച്ചത്.
കൂടാതെ രാഹുൽ പറയുന്നു, മണിപ്പൂരിലേതുപോലെ പിച്ചാത്തിയുമായി ഇനിയും അരമനയിൽ കയറി ചെല്ലാതിരുന്നാൽ മതിയെന്നായിരുന്നു. തുടർന്ന് ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റിയാണ് സൗത്ത് പൊലീസിൽ പരാതി നൽകിയത്.രാഹുൽ മാങ്കൂറ്റത്തിൽ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തെ തുടർന്നാണ് പരാതി. സമൂഹത്തിൽ മതസ്പര്ധ ഉണ്ടാക്കാൻ രാഹുൽ ശ്രമിച്ചു എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ബിജെപിയുടെ ആരോപണം. ബിജെപി പാലക്കാട് മണ്ഡലം പ്രസിഡന്റിന്റേയും, ജനറൽ സെക്രട്ടറിയുടേയും പേരിൽ രണ്ട് പരാതികളാണ് നൽകിയിരിക്കുന്നത്. മതസ്പർധ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് ഈ പരാതിയിലെ ആവശ്യം തന്നെ.











