
റോയൽ എൻഫീൽഡ് ഇന്ത്യയിൽ ആദ്യമായി ടൈറ്റാനിയം നിർമിത റൈഡിങ്ങ് ജാക്കറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. ഈ ക്രോസ്റോഡർ ജാക്കറ്റിൻ്റെ തോൾ ഭാഗത്തായി ടൈറ്റാനിയം ഘടകങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ വലിയ ഉരച്ചിലുകളും ആഘാതങ്ങളും തടയാൻ ഇതിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ക്രോസ്‌റോഡറിന് 14,950 രൂപയാണ് വില, റോയൽ എൻഫീൽഡ് ഡീലർഷിപ്പുകളിലും കമ്പനിയുടെ വെബ്‌സൈറ്റിലും ഓൺലൈനിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഈ ജലക്റ്റ് ലഭ്യമാണ്. സിഇ സർട്ടിഫൈഡ് ജാക്കറ്റ് ഉയർന്ന പെർഫോമൻസ് ടൂറിംഗ് അഡ്വഞ്ചറിന് വേണ്ടി നിർമ്മിച്ചതാണെന്നാണ് കമ്പനി പറയുന്നത്. ക്രോസ്‌റോഡറിൽ ‘സൂപ്പർ വെൻ്റിലേറ്റഡ്’ എന്ന് പേരിട്ടിരിക്കുന്ന രണ്ട്-കാലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യയുണ്ട്, റൈഡറുകൾ വ്യത്യസ്ത സാഹചര്യങ്ങളിൽ തണുപ്പും സുഖകരവുമായ യാത്ര ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്. തോളിലും കൈമുട്ടിലും KNOX മൈക്രോലോക്ക് ലെവൽ 2 പ്രൊട്ടക്ടറുകൾ, എർഗോ പ്രോ ടെക് ലെവൽ 2 ബാക്ക് ആർമർ, ലെവൽ 1 ചെസ്റ്റ് ആർമർ എന്നിവയെല്ലാം ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ജാക്കറ്റിൻ്റെ നിർമ്മാണത്തിൽ സൂപ്പർഫ്ലോ മെഷും ഉൾപ്പെടുന്നുണ്ട്.
എതിരെ വരുന്നവർ റൈഡറിനെ ശ്രദ്ധിക്കുന്നതിന് വേണ്ടി ജാക്കറ്റിൻ്റെ മുന്നിലും പിന്നിലും റിഫ്ലക്ടർ നൽകിയിട്ടുണ്ട്. കൂടാതെ, 8000 MM നൈലോൺ ഉപയോഗിച്ച് നിർമ്മിച്ച ഒരു മഴ ജാക്കറ്റും ഉണ്ട്. സ്ലീവുകളിൽ സുതാര്യമായ പോക്കറ്റുള്ള ഒരു ഐഡിയും മെഡിക്കൽ വാട്ടർപ്രൂഫ് കാർഡും മുൻവശത്ത് യഥാർത്ഥ YKK സിപ്പറുകളും ട്രൂഡ്രൈ വാട്ടർപ്രൂഫ് പോക്കറ്റും ഉൾപ്പെടുന്നു. ഒരു റൈഡർ എന്ത് സാഹസികതയ്ക്ക് പോയാലും അതിന് പറ്റിയ മികച്ച ജാക്കറ്റ് നിർമിക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം. അതിൽ ബ്രാൻഡ് വിജയിച്ചിരിക്കുകയാണ് എന്നാണ് കമ്പനിയുടെ അവകാശം. റോയൽ എൻഫീൽഡ് റൈഡറുമാരുടെ യാത്രയ്ക്കും, കംഫർട്ടിനും വേണ്ടി 2014-ലാണ് റോയൽ എൻഫീൽഡ് അപ്പാരൽ ഡിവിഷൻ സ്ഥാപിതമായത്. സംരക്ഷണം, സുഖം, ഡിസൈൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, റോയൽ എൻഫീൽഡ് അപ്പാരൽ ലൈഫ്‌സ്‌റ്റൈൽ വസ്ത്രങ്ങളും സംരക്ഷണ ഗിയറും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വർഷമാദ്യമാണ് ബ്രാൻഡ് എക്‌സ്‌പ്ലോറർ വി4 എന്ന ജാക്കറ്റ് അവതരിപ്പിച്ചത്. തുടക്കക്കാർക്കും പ്രൊഫഷണൽ റൈഡർമാർക്കും സേവനം നൽകുന്ന എക്‌സ്‌പ്ലോറർ V4-ൽ “എർഗോ പ്രോ ടെക്” ലെവൽ 2 ബാക്ക് കവചവും ചെസ്റ്റ് പ്രൊട്ടക്‌ടറുകൾക്കായി സമർപ്പിത പോക്കറ്റുകളും ഉൾപ്പെടുന്നു, അവരുടെ പരിധികൾ മറികടക്കുന്ന റൈഡറുകൾക്ക് സമഗ്രമായ കവറേജ് നൽകുന്നു.
പ്രകടനത്തിൻ്റെ കാര്യത്തിൽ, ജാക്കറ്റിൽ D3O ലെവൽ 2 സംരക്ഷകരെ തോളിലും കൈമുട്ടിലും ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് മികച്ച ഇംപാക്ട് പരിരക്ഷ നൽകുന്നുവെന്ന കാര്യത്തിൽ 100 ശതമാനം ഉറപ്പാണ്. റോയൽ എൻഫീൽഡ് തങ്ങളുടെ 450 സിസി സെഗ്മെൻ്റിലെ യുദ്ധത്തിനായി ഒരു ഗറില്ലയെ ഇറക്കി വിട്ടിരിക്കുകയാണ്. അവൻ എതിരാളികളെ അടിച്ച് ഇടുമോ എന്ന് വരും മാസങ്ങളിലെ വിൽപ്പന കണക്കുകൾ പറയും. പുതിയ ഗറില്ല 450 മൂന്ന് വേരിയന്റുകളിലാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 2.39 ലക്ഷം രൂപ വില വരുന്ന അനലോഗ്, 2.49 ലക്ഷം വിലയ്ക്ക് എത്തുന്ന ഡാഷ്, 2.54 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുമായി എത്തുന്ന ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. ഗറില്ല 450 -യുടെ അനലോഗ് വേരിയൻ്റ് സ്മോക്ക്, പ്ലേയ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ രണ്ടാമത്തെ കളർ ഓപ്ഷൻ ഡാഷ് വേരിയൻ്റുമായും പങ്കിടുന്നു, കൂടാതെ ഇതിന് ഗോൾഡ് ഡിപ്പ് കളർവേയും ലഭിക്കുന്നു. ഫ്ലാഷ് വേരിയൻ്റിന് ബ്രാവ ബ്ലൂ, യെല്ലോ റിബൺ എന്നിങ്ങനെ രണ്ട് കളർ ചോയ്‌സുകളും ലഭിക്കുന്നു. പുതിയ റോയൽ എൻഫീൽഡ് ഗറില്ല 450 -ക്ക് കരുത്തേകുന്നത് ഹിമാലയൻ 450 -ൽ ആദ്യമായി നിർമ്മാതാക്കൾ അവതരിപ്പിച്ച സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനായ ഷെർപ 452 യൂണിറ്റാണ്. എഞ്ചിൻ 8,000 rpm -ൽ 39.50 bhp മാക്സ് പവറും 5,500 rpm -ൽ 40 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. ആറ് -സ്പീഡ് ഗിയർബോക്സാണ് മോട്ടോർസൈക്കിളിൽ നൽകിയിരിക്കുന്നത്.











