വിവാഹ വസ്ത്രം ധരിച്ച് തലകുത്തി മറിഞ്ഞ് വധു; വീഡിയോ

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വ്യത്യസ്തങ്ങളായ വീഡിയോകളാണ് വൈറലാകുന്നത്. ചിലത് നമ്മളെ ശരിക്കും അത്ഭുതപ്പെടുത്തും. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു യുവതി തന്റെ വിവാഹ വസ്ത്രത്തില്‍ ബാക്ക്ഫ്‌ലിപ്പ് ചെയ്യുന്ന വീഡിയോ.

 

View this post on Instagram

 

A post shared by Cade Sutton (@cadesutton11)

കേഡ് സട്ടണ്‍ എന്ന ഉപയോക്താവാണ് ഇപ്പോള്‍ വൈറലായ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. വീഡിയോയില്‍ഒരു സ്ത്രീ തന്റെ വിവാഹ ദിനത്തില്‍ ബാക്ക്ഫ്‌ലിപ്പ് ചെയ്യാന്‍ തയ്യാറെടുക്കുന്നത് കാണാം. അവള്‍ മനോഹരമായ ഒരു വിവാഹ ഗൗണ്‍ ധരിച്ച് ബാക്ക്ഫ്ളിപ്പ് അനായാസമായി ചെയ്യുകയാണ്. അവളുടെ ചുറ്റിലുമുണ്ടായിരുന്ന ആള്‍ക്കൂട്ടം മുഴുവനും ആവേശത്തോടെ പ്രോത്സാഹിപ്പിക്കുന്നത് കാണാം. വീഡിയോ 10 ദശലക്ഷത്തിനടുത്ത് പേരാണ് കണ്ടത്.