അവര്‍ വീണ്ടും ഒന്നിക്കുന്നു….! നെയ്മറിലൂടെ..!!

തണ്ണീര്‍മത്തന്‍ എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ട കോംബോ ആയി മാറിയ യുവ താരങ്ങളാണ് മാത്യു തോമസും നസ്‌ലെനും. ആദ്യമായി മെല്‍വിനായും ജെയ്‌സനായും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് കടന്നു വന്ന ഇരുവരും നെയ്മര്‍ എന്ന…

തണ്ണീര്‍മത്തന്‍ എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ട കോംബോ ആയി മാറിയ യുവ താരങ്ങളാണ് മാത്യു തോമസും നസ്‌ലെനും. ആദ്യമായി മെല്‍വിനായും ജെയ്‌സനായും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് കടന്നു വന്ന ഇരുവരും നെയ്മര്‍ എന്ന ചിത്രത്തിന് വേണ്ടി വീണ്ടും ഒന്നിക്കുകയാണ്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, കുമ്പളങ്ങി നൈറ്റ്‌സ് , കുരുതി , സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങളിലൂടെ ഇവര്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായി മാറിയിരിക്കുകയാണ്.

മാറിയ മാത്യു തോമസ്, നസ്ലെന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സിനിമ നവാഗതനായ സുധി മാഡിസണ്‍ ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയും തന്റെ ഫേസ്ബുക്ക് വഴി പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വി സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ പദ്മ ഉദയ് നിര്‍മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത്. ഷാന്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിലില്‍ ആരംഭിക്കും എന്നാണ് വിവരം. ഗപ്പി, സ്‌റ്റൈല്‍, അമ്പിളി, ഹാപ്പി വെഡ്ഡിങ് എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് എഡിറ്ററായും, സ്‌പോട്ട് എഡിറ്ററായും, ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തില്‍ കോ-ഡയറക്ടറായും ഈ സിനിമയുടെ സംവിധായകനായ സുധി മാഡിസണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.