“നിന്നെ സ്‌നേഹിക്കാന്‍ ഞാന്‍ പുതിയ കാരണങ്ങള്‍ കണ്ടെത്തുന്നു” കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതിഹാസന്‍

അച്ഛന്‍ കമല്‍ഹാസന്റെ പാത പിന്തുടര്‍ന്ന് സിനിമാ രംഗത്തേക്ക് എത്തിയ നടിയാണ് ശ്രുതിഹാസന്‍. ഒരു നടി എന്നതിലുപരി താന്‍ നല്ലൊരു ഗായിക കൂടിയാണെന്ന് താരം പലതവണ ആരാധകര്‍ക്ക് മുന്നില്‍ തെളിയിച്ചതാണ്. പല സിനിമകളിലും ശ്രുതി പാടിയിട്ടുണ്ട്.…

അച്ഛന്‍ കമല്‍ഹാസന്റെ പാത പിന്തുടര്‍ന്ന് സിനിമാ രംഗത്തേക്ക് എത്തിയ നടിയാണ് ശ്രുതിഹാസന്‍. ഒരു നടി എന്നതിലുപരി താന്‍ നല്ലൊരു ഗായിക കൂടിയാണെന്ന് താരം പലതവണ ആരാധകര്‍ക്ക് മുന്നില്‍ തെളിയിച്ചതാണ്. പല സിനിമകളിലും ശ്രുതി പാടിയിട്ടുണ്ട്. ഇപ്പോഴിതാ താരം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്ന ഫോട്ടോകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. തന്റെ ആണ്‍സുഹൃത്തിനൊപ്പമുള്ള ഫോട്ടോകളാണ് ശ്രുതി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

തന്റെ ജീവിതത്തില്‍ നടക്കുന്ന എല്ലാ വിശേഷങ്ങളും ആരാധകരോടും പങ്കുവെയ്ക്കാന്‍ ശ്രുതി ശ്രമിക്കാറുണ്ട്, ഇപ്പോഴിതാ കാമുകനൊപ്പമുള്ള ഫോട്ടോയും അതിനൊപ്പം താരം പങ്കുവെച്ച കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ശ്രുതി ഹാസനും ഡൂഡിള്‍ ആര്‍ട്ടിസ്റ്റും ഇല്ലുസ്ട്രേറ്ററുമായ ശന്തനു ഹസാരികയും ഏറെ നാളായി പ്രണയത്തിലാണ്.

https://www.instagram.com/p/CZz109_L_9v/?utm_source=ig_web_copy_link

അടുത്തിടെ ശന്തനുവിന്റെ ആര്‍ട്ട് ഏക്‌സിബിഷന്‍ മുംബൈയില്‍ നടന്നു. എക്‌സിബിഷന്‍ ശ്രുതിയുടെ ബാന്‍ഡിന്റെ പെര്‍ഫോമന്‍സും ഉണ്ടായിരുന്നു. ബോയ്ഫ്രണ്ടിനെ ഓര്‍ത്ത് താന്‍ അഭിമാനം കൊള്ളുകയാണെന്ന് പറയുകയാണ് ശ്രുതി ഹാസന്‍. ”ഓരോ ദിവസവും നിന്നെ സ്‌നേഹിക്കാന്‍ ഞാന്‍ പുതിയ കാരണങ്ങള്‍ കണ്ടെത്തുന്നു, നിന്നോട് ബഹുമാനം മാത്രം,” ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സഹോദരി അക്ഷര ഹസനും ശ്രുതി നന്ദി പറഞ്ഞിട്ടുണ്ട്. ആരാധകരും താരത്തിന്റെ പോസ്റ്റിന് കമന്റുകള്‍ പങ്കുവെച്ച് എത്തുന്നുണ്ട്. തന്റെ ആദ്യ കാമുകനായിരുന്ന മൈക്കിളുമായി വേര്‍പിരിഞ്ഞ ശേഷമാണ് ശ്രുതി വീണ്ടും ശന്തനുവുമായി പ്രണയത്തിലാവുന്നത്.