മാത്യു തോമസും നസ്‌ലെന്‍ ചിത്രം നെയ്മര്‍ ഒടിടിയിലേക്ക്- എവിടെ കാണാം

മാത്യു തോമസും നസ്‌ലെനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു നെയ്മര്‍. ഇവര്‍ക്കൊപ്പം ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായെത്തിയത് ഒരു നായ ആയിരുന്നു. മെയ് 12 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്‌ഫോം…

മാത്യു തോമസും നസ്‌ലെനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു നെയ്മര്‍. ഇവര്‍ക്കൊപ്പം ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായെത്തിയത് ഒരു നായ ആയിരുന്നു. മെയ് 12 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഓഗസ്റ്റ് 8 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

വി സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം നവാഗതനായ സുധി മാഡിസന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം പദ്മ ഉദയ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ യുവതാരങ്ങളെ കൂടാതെ വിജയ രാഘവന്‍, ഷമ്മി തിലകന്‍, ജോണി ആന്റണി, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബന്‍, ബേബി ദേവനന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ആല്‍ബി ആന്റണിയാണ്. ഷാന്‍ റഹ്‌മാന്‍ സംഗീതവും ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ദേശീയ പുരസ്‌കാര ജേതാവ് വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിം?ഗ് ഒരുക്കിയിരിക്കുന്നത്. നിമേഷ് താനൂര്‍ കലാസംവിധാനം നിര്‍വഹിക്കുന്ന നെയ്മറിന്റെ എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ളയാണ്.

ഉദയ് രാമചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഫീനിക്‌സ് പ്രഭു ആക്ഷന്‍ കോറോയോഗ്രഫി നിര്‍വഹിച്ച ചിത്രത്തിന്റെ വിഎഫ്എക്‌സ് – ഡിജിറ്റല്‍ ടര്‍ബോ മീഡിയയും സ്റ്റില്‍സ് – ജസ്റ്റിന്‍ ജെയിംസുമാണ്. നെയ്മറിന്റെ കോസ്റ്റ്യൂം -മഞ്ജുഷ രാധാകൃഷ്ണനും മേക്കപ്പ് – രഞ്ജിത്ത് മണലിപറമ്പിലും നിര്‍വഹിച്ചിരിക്കുന്നു. ജിനു പി.കെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. എ എസ് ദിനേശ്, ശബരി.