ഭാഗ്യജാലകം തുറന്ന് ഹരിതകർമ്മസേന

ഒന്നിലധികം പേര് ചേർന്നെടുക്കുന്ന ഭാഗ്യക്കുറികൾക്ക് ഒന്നാം സമ്മാനം തന്നെ അടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇത്തവണത്തെ സംസ്ഥാന സർക്കാരിന്റെ മൺസൂൺ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനവും അടിച്ചത് ഒരാൾക്കല്ല . 11 പേര് പങ്കിട്ട വാങ്ങിയ…

ഒന്നിലധികം പേര് ചേർന്നെടുക്കുന്ന ഭാഗ്യക്കുറികൾക്ക് ഒന്നാം സമ്മാനം തന്നെ അടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇത്തവണത്തെ സംസ്ഥാന സർക്കാരിന്റെ മൺസൂൺ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനവും അടിച്ചത് ഒരാൾക്കല്ല . 11 പേര് പങ്കിട്ട വാങ്ങിയ ടിക്കറ്റ്റ്യനാണ്. ഇനിയുമുണ്ട് പ്രത്യേകത , ഈ പതിനൊന്നു പേര് കുടുംബശ്രീയുടെ ഹരിത കർമ്മ സേന പ്രവർത്തകരായ ചേച്ചിമാരാണ്. മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനം 10 കോടി രൂപയാണ്. പരപ്പനങ്ങാടിയിൽ വിറ്റ ടിക്കറ്റാണ് സമ്മാനാർഹമായത്.

മുങ്ങാത്തംതറ കൊഴുകുമ്മൽ ബിന്ദു, ചെട്ടിപ്പടി മാഞ്ചേരി ഷീജ, സദ്ദാംബീച്ച് കുരുളിൽ ലീല, ചിറമംഗലം പുല്ലാഞ്ചേരി രശ്മി, സദ്ദാംബീച്ച് പട്ടണത്ത് കാർത്ത്യായനി, പുത്തരിക്കൽ മുണ്ടുപാലത്തിൽ രാധ, പുത്തരിക്കൽ ചെറുകുറ്റിയിൽ കുട്ടിമാളു, പുത്തരിക്കൽ ചെറുമണ്ണിൽ ബേബി, സദ്ദാംബീച്ച് തുടിശ്ശേരി ചന്ദ്രിക, പരപ്പനങ്ങാടി പാർവതി, കെട്ടുങ്ങൽ കുരുളിൽ ശോഭ എന്നിവരടങ്ങുന്ന ഹരിതകർമസേനയിലെ അംഗങ്ങളാണ് 250 രൂപയ്ക്ക് ടിക്കറ്റെടുത്തത്. ലോട്ടറി വിൽപ്പനക്കാരൻ സംഘത്തിലെ അംഗമായ രാധയോട് ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെടുകയും എന്നാൽ ആദ്യം നിരസിച്ച രാധ മറ്റുള്ളവരുടെ താല്പര്യത്തെ തുടർന്ന് ടിക്കറ്റ് എടുക്കുകയായിരുന്നു. ഇത് നാലാം തവണയാണ് ഇവർ പങ്കിട്ട് ടിക്കറ്റ് എടുക്കുന്നതു. പക്ഷെ ഭാഗ്യം തുണച്ചത് ഇത്തവണഎന്ന് മാത്രം.

കയ്യില്‍ 25 രൂപ പോലും എടുക്കാന്‍ ഇല്ലാത സമയത്താണ് നിങ്ങള്‍ക്കാര്‍ക്കെങ്കിലും ലോട്ടറി ടിക്കറ്റ് എടുക്കണോ എന്ന് പ്രദേശത്ത് ജോലി ചെയ്യുന്ന സുഹൃത്ത് വന്ന് ചോദിച്ചതു . എന്താ വില എന്ന് ചോദിച്ചപ്പോള്‍ 250 രൂപ..അത്രയും തുകയ്ക്ക് എടുക്കാന്‍ പറ്റില്ല. 50 രൂപ വച്ച് പങ്കിട്ട് എടുക്കാമെന്ന് തീരുമാനിച്ചു. അപ്പോള്‍ പഴ്‌സ് നോക്കുമ്പോള്‍ 50-ഉം ഇല്ല കയ്യില്‍. അങ്ങിനെയാണ് 25 രൂപ വച്ച് എടുക്കാമെന്ന് തീരുമാനിക്കുന്നത്‌’, ഭാഗ്യശാലികളിലൊരാളായ പാര്‍വതി പറഞ്ഞു . ഒൻപത് പേര് 25 രൂപ വെച്ചെടുത്തു, രണ്ട പേര് പന്ത്രണ്ടര രൂപ വെച്ചെടുത്തു. എന്തായാലും അപ്രതീക്ഷിതമായി പത്തു കോടി രൂപ സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് പരപ്പനങ്ങാടി നഗരസഭയിലെഈ ഹരിതകര്‍മ്മ സേനാംഗങ്ങള്‍. പല വിഷമങ്ങള്‍ക്കിടയിലും ലോട്ടറി ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇവർ. ബമ്പറടിച്ചാലും ജോലി തുടർന്ന് കൊണ്ട് പോകുമെന്നാണ് ഇവർ പറയുന്നത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് നറുക്കെടുത്ത മൺസൂൺ ബമ്പർ MB 200261 നമ്പർ ടിക്കറ്റ് പാലക്കാട് ഏജൻസിയിൽനിന്ന് പരപ്പനങ്ങാടിയിലെത്തിയ ആളാണ് ഇവർക്ക് വിൽപന നടത്തിയത്. ടിക്കറ്റ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയില്‍ ഏല്‍പ്പിച്ചു.250 രൂപയായിരുന്നു ടിക്കറ്റ് വില. ഇത്തവണ 27 ലക്ഷം മൺസൂണ്‍ ബമ്പർ ടിക്കറ്റുകളാണ് ലോട്ടറി ഡയറക്ടറേറ്റ് അച്ചടിച്ചിരുന്നത്. MA, MB, MC, MD, ME, MG എന്നീ സീരീസുകളിലാണ് ടിക്കറ് ഇറക്കിയത് .രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചുപേർക്കായിരുന്നു. എന്തായാലും 10 കോടി അടിച്ചതിന്റെ സന്തോഷം ഇവർക്ക് മാത്രമല്ല അർഹത പെട്ട കൈകളിൽ സമ്മാനം എത്തിച്ചേർന്നതിന്റെ സന്തോഷത്തിലാണ് കേരളക്കരയാകെയും.