ചിരിച്ച് സന്തോഷിച്ച്, അടിപൊളിയായി സന്തോഷം നിറഞ്ഞു നില്‍ക്കുന്ന ഭാവന!!!

മലയാളത്തിന്റെ പ്രിയ താരമാണ് നടി ഭാവന. കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് ചുവടുവച്ചത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ഭാവനയ്ക്ക് ഇടംപിടിക്കാനായി. മലയാളത്തില്‍ ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും ഭാവന അഭിനയിച്ചിട്ടുണ്ട്. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് താരത്തിനെ തേടി ദുരന്തമെത്തിയത്. പിന്നീട് അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തയായി തന്നെ താരം തിരിച്ചെത്തി.

ന്റുപ്പൂപ്പാക്കൊരു ആനണ്ടാര്‍ന്ന് ചിത്രത്തിലൂടെ പ്രിയ നായികയെ മലയാളി ഹൃദയത്തോട് ചേര്‍ത്തുവച്ചു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ടൊവിനോ തോമസ് നായകനാവുന്ന നടികര്‍. ചിത്രത്തിന്റെ പ്രെമോഷന്‍ തിരക്കിലാണ് താരങ്ങള്‍. പ്രൊമോഷന്‍ ചടങ്ങില്‍ ഭാവനയും സജീവമായി പങ്കെടുത്തിരുന്നു. താരത്തിനെ കുറിച്ച് ആരാധകന്‍ നിധിന്‍ നാഥ് പങ്കിട്ടൊരു ഹൃദയം തൊടുന്ന കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

ഭാവന സന്തോഷത്തോടെ ചിരിച്ച് സംസാരിക്കുന്നത് കാണുന്നത് തന്നെയാണ് വലിയ സന്തോഷമാണ്. ഭാവന ഭാഗമായ സിനിമയാണോ അതിനെ പിന്തുണയ്ക്കുക എന്നതാണ് രാഷ്ട്രീയം. ഭാവന എന്നത് തന്നെ ഒരു നിലപാടാണ്. ഒരു ഇടവേളയ്ക്ക് ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ സമയത്ത് അവരുടെ അഭിമുഖത്തിനായി ശ്രമിച്ചു. ശബ്ദത്തിന് പ്രശ്നമുണ്ടായിരുന്നത് കൊണ്ട് സംസാരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ചോദ്യങ്ങള്‍ക്ക് വാട്സാപ്പില്‍ ടൈപ്പ് ചെയ്ത വന്ന കുഞ്ഞു ഉത്തരങ്ങള്‍ വ്യക്തിപരമായി ഉണ്ടാക്കിയ സന്തോഷത്തിന് അതിരില്ലായിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട് ചെയ്തവയില്‍ ഏറ്റവും സന്തോഷം നല്‍കിയത് ‘വെല്‍ക്കം ബാക്ക് ഭാവന’ എന്ന ആ അഭിമുഖമായിരുന്നു. മറ്റു പ്രധാന പ്രിന്റ് മാധ്യമങ്ങളില്‍ ഭാവനയെ അന്ന് പരിഗണിച്ചിരുന്നില്ല. ദേശാഭിമാനിയുടെ വാരാന്തപതിപ്പിന്റെ കവറായി ഭാവനയുമായി സംസാരിച്ചത് വന്നു. അത്ര നല്ല ചോദ്യങ്ങളൊന്നുമായിരുന്നില്ല. പക്ഷെ അഭിമാനത്തോടെ പറയുന്ന ആ അഭിമുഖത്തിന്റെ മികവ് ഭാവന സംസാരിക്കുന്നുവെന്നായിരുന്നു…
bhavana
ഭാവനയുടെ മടങ്ങി വരവ് ഒരാഘോഷമാക്കാന്‍ കഴിഞ്ഞുവെന്നതായിരുന്നു. ഭാവനയുടെ ഒരു മലയാളസിനിമ കൂടി വരുകയാണ്. റിലീസിന് മുന്‍പ് ലഭിക്കുന്ന സ്വീകാര്യത നോക്കൂ… അതേസമയം, മറുവശത്ത് വ്യാജ ഇരവാദം ഇറക്കി, എന്റെ സിനിമ കാണണേ എന്ന് കരഞ്ഞ് വിളിക്കുന്ന ദിലീപ് ഉണ്ട്. പിആര്‍ വര്‍ക്കും പെയ്ഡ് ഇന്റര്‍വ്യുകളുമായി പരമാവധി ശ്രമിച്ചിട്ടും മലയാളി തള്ളി കളഞ്ഞ ദിലീപ്. സോഷ്യല്‍ മീഡിയയിലെ ദിലീപേട്ടന്‍ പാവമാ എന്ന് കമന്റും പോസ്റ്റും നിറച്ചിട്ടും കാലിയായ തിയറ്റര്‍ സീറ്റുകള്‍ മറുപടി പറയുന്നുണ്ട്. കാലം ഒന്നിനും മറുപടി പറയാതെ കടന്ന് പോകില്ലെന്ന് ഓര്‍മപ്പെടുത്തുന്ന ഒരു കാലം.

ഞാന്‍ മലയാള സിനിമയ്ക്ക് ഒരുപാട് സംഭാവന ചെയ്തതാണ്, എന്റെ സിനിമകളിലൂടെ നാടിന് നികുതി ലഭിച്ചു. നിങ്ങളെ ഒരുപാട് ഞാന്‍ ചിരിപ്പിച്ചു, ആ ഞാനിപ്പോള്‍ കരയുകയാണ്. നിങ്ങള്‍ എന്റെ സിനിമ കാണണം എന്ന് നിലവിളിക്കുന്ന ദിലീപ്. സ്വന്തം സിനിമയുടെ നിര്‍മാതാവായി. ഭാരവാഹിയായി ഇരിക്കുന്ന സംഘടനയെ കൊണ്ട് ആ സിനിമ വിതരണം ചെയ്യിപ്പിച്ച് നിലനില്‍ക്കാന്‍ ശ്രമിക്കുന്ന ദിലീപ്, മലയാള സിനിമയിലും സമുഹത്തിലും സ്ഥാനമില്ലെന്ന് മലയാളി ഉറപ്പിക്കുന്ന ഒരു ദിലീപ്.

മറുവശത്ത് ഇന്ന് ഭാവന സംസാരിക്കുന്ന വീഡിയോ ഫീഡില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ചിരിച്ച് സന്തോഷിച്ച്, അടിപൊളിയായി സന്തോഷം നിറഞ്ഞു നില്‍ക്കുന്ന ഭാവന… മോങ്ങുന്ന ദിലീപും ചിരിക്കുന്ന ഭാവനയും ഒരു രാഷ്ട്രീയമാണ്. ഒരു പരിപാടിയില്‍ ഭാവന പറഞ്ഞത് ‘ഇത് എനിക്ക് വേണ്ടി മാത്രമുള്ള പോരാട്ടമല്ല, എനിക്ക് ശേഷം വരുന്ന സ്ത്രീകള്‍ക്ക് വേണ്ടികൂടിയാണ്’ എന്നാണ്. ആ പോരാട്ടത്തിന്റെ വീര്യമാണ് ഇനീ കാണുന്ന ഭാവന… എന്നു പറഞ്ഞാണ് നിധിന്‍ നാഥ് കുറിപ്പ് അവസാനിപ്പിക്കുന്നത്.