‘പശു’ പ്രസ്താവനയില്‍ ഉറച്ച് നിഖില!! സൈബര്‍ ആക്രമണം എന്നെ ബാധിക്കില്ല!

മലയാള യുവതാര നിരയിലെ ശ്രദ്ധേയയായ നടിയാണ് നിഖില വിമല്‍. ശക്തമായ നിലപാടുകളും കാഴ്ച്ചപാടുകളും ഉള്ള താരം, കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. പശുവിനെ വെട്ടുന്നതിന് വിലക്കില്ലെന്നും അതെല്ലാം കൊണ്ടുവന്ന നിയമങ്ങള്‍ ആണെന്നും ഭക്ഷണത്തിന് മാത്രമായി മൃഗങ്ങളെ കൊല്ലുന്നതില്‍ പശുക്കള്‍ക്ക് മാത്രമായി ഇളവ് ലഭിക്കരുതെന്നും താരം പറഞ്ഞിരുന്നു. വെട്ടുന്നില്ല എങ്കില്‍ ഒന്നിനേയും വെട്ടരുത് എന്നും പശുവിന് മാത്രമായി പരിഗണന കൊടുക്കരുത് എന്നുമാണ് താരം പറഞ്ഞിരുന്നത്.

രാഷ്ട്രീയ രംഗത്ത് വരെ ചര്‍ച്ചയായ നടിയുടെ പരമാര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് വന്നത്. പല രൂക്ഷ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിട്ടു എങ്കിലും ഇപ്പോഴിതാ താന്‍ അന്ന് പറഞ്ഞ അതേ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണെന്നാണ് താരം പറയുന്നത്. നിഖിലയുടെ എറ്റവും പുതിയ സിനിമയായ ജോ ആന്‍ഡ് ജോയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് നടി വീണ്ടും തന്റെ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുന്നതായി അറിയിച്ചത്.

Nikhila Vimal2

അതേസമയം, താന്‍ അങ്ങനെ പറയാന്‍ ഉദ്ദേശിച്ച് നടത്തിയ അഭിമുഖമല്ല അതെന്നും അത്തരത്തില്‍ ഒരു ചോദ്യം വന്നപ്പോള്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ കാണും അത് തുറന്ന് പറയാന്‍ കഴിയണം എന്നും താരം കൂട്ടിചേര്‍ത്തു. അതേസമയം ഈ വിഷയത്തിന്റെ പേരില്‍ തനിക്ക് സൈബര്‍ ആക്രമണം നേരിട്ടതായി താന്‍ എവിടേയും പറഞ്ഞിട്ടില്ല എന്നും താരം പറഞ്ഞു.

അതിനോടൊപ്പം തന്നെ അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ത്തന്നെ അതു തന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും നിഖില പറഞ്ഞു. പ്രസ്താവനയ്ക്ക് ശേഷം സിനിമാ രംഗത്ത് നിന്ന് തന്നെ പലരും അത് നന്നായി എന്നും വേണ്ടായിരുന്നു എന്നും പറഞ്ഞിട്ടുണ്ടെന്നാണ് നടി പറയുന്നത്.

Previous articleആണ്‍സുഹൃത്തുക്കളെ ചേര്‍ത്തുവെച്ചുള്ള അപവാദങ്ങള്‍, സത്യാവസ്ഥ തുറന്ന് പറഞ്ഞ് അഭയ ഹിരണ്‍മയി!!
Next articleപ്രിയപ്പെട്ട രേവ്‌സ്, ഇത് നീ അര്‍ഹിക്കുന്നു..!! ശോഭനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്!!