നിക്കിയുടെ ശബ്ദം അന്നയുടേതും

ആമസോണ്‍ പ്രൈമില്‍ ഹിറ്റായി ഓടുന്ന ചിത്രമാണ് പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമം. അന്ധാദുന്‍ എന്ന ചിത്രത്തിന്റെ മലയാളം വേര്‍ഷനാണ് ഭ്രമം. ആയുഷ്മാന്‍ ഖുറാനയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കൂടി നേടിക്കൊടുത്ത ചിത്രമാണ്…

ആമസോണ്‍ പ്രൈമില്‍ ഹിറ്റായി ഓടുന്ന ചിത്രമാണ് പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമം. അന്ധാദുന്‍ എന്ന ചിത്രത്തിന്റെ മലയാളം വേര്‍ഷനാണ് ഭ്രമം. ആയുഷ്മാന്‍ ഖുറാനയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കൂടി നേടിക്കൊടുത്ത ചിത്രമാണ് അന്ധാദുന്‍. റാഷി ഖന്നയാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ നായികയായ അന്നയായി സ്‌ക്രീനെത്തിയത്. വില്ലന്‍ എന്ന ചിത്രത്തിലൂടെയാണ് റാഷി ഖന്ന മലയാളത്തിലേക്കെത്തിയത്.
എന്നാല്‍ ആ കഥാപാത്രം കൂടുതല്‍ ഭംഗിയായതും പ്രേക്ഷകന്‍ ഏറ്റെടുത്തതും ആ കഥാപാത്രത്തിന്റെ ശബ്ദത്തിന്റെ ഭംഗി കൂടി കാരണമാണ്.

റാഷി ഖന്നയുടെ ശബ്ദമായതാരെന്നറിയാനുള്ള ശ്രമത്തിലായിരുന്നു ആരാധകര്‍. ഇപ്പോഴിതാ അതിനുള്ള ഉത്തരം ലഭിച്ചിരിക്കുകയാണ്. പാട്ടുകാരിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ആന്‍ ആമിയാണ് റാഷിക്ക് വേണ്ടി ഡബ്ബ് ചെയ്തത്. റാഷിക്ക് വേണ്ടി മാത്രമല്ല സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനുപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും ആന്‍ ആമി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി എത്തിയിട്ടുണ്ട്.
പ്രിയദര്‍ശന്റെ മകള്‍ കല്യാണി അവതരിപ്പ് നിക്കിക്ക് വേണ്ടിയാണ് അന്ന് ആന്‍ ആമി ഡബ്ബ് ചെയ്തത്. പിന്നീട് സൂഫിയും സുജാതയുമാണ് ആന്‍ ആമിയെ തേടിയെത്തിയത്. ഉയരില്‍ തൊടും എന്ന കുമ്പളങ്ങി നൈറ്റ്‌സിലെ പാട്ടിന് ശേഷമാണ് ആന്‍ ആമിയെ പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.