മകന്റെ നോമ്പ്മുറി ചിത്രങ്ങൾ പങ്കുവെച്ച പോസ്റ്റിന് താഴെ പരിഹാസ കമെന്റുകൾ!

ലോകമെമ്പാടുമുള്ള മുസ്ലിം സഹോദരങ്ങൾ വൃതം അനുഷ്ഠിക്കുന്ന മാസം ആണ് ഇത്. പലപ്പോഴും മറ്റു മതവിശ്വാസികളും നോമ്പ് അനുഷ്ഠിക്കാറുണ്ട്. കഴിഞ്ഞ ദിവസം ആണ് ചലച്ചിത്രതാരം നിർമ്മൽ പാലാഴി തന്റെ മകൻ ആദ്യമായി നോമ്പ് നോട്ടത്തിന്റെ വിശേഷങ്ങൾ…

ലോകമെമ്പാടുമുള്ള മുസ്ലിം സഹോദരങ്ങൾ വൃതം അനുഷ്ഠിക്കുന്ന മാസം ആണ് ഇത്. പലപ്പോഴും മറ്റു മതവിശ്വാസികളും നോമ്പ് അനുഷ്ഠിക്കാറുണ്ട്. കഴിഞ്ഞ ദിവസം ആണ് ചലച്ചിത്രതാരം നിർമ്മൽ പാലാഴി തന്റെ മകൻ ആദ്യമായി നോമ്പ് നോട്ടത്തിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. ‘ബാങ്ക് വിളിക്ക് വേണ്ടി കാത്തു നില്‍ക്കുന്ന ഉണ്ണിക്കുട്ടന്‍.ആദ്യമായി എടുത്ത നോമ്പ് ആണ് സുഹൃത്തുക്കള്‍ എടുക്കുന്നത് കണ്ടപ്പോള്‍ മൂപ്പര്‍ക്കും ഒരാഗ്രഹം.പുലര്‍ച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചു. പത്ത്മണി ആയപ്പോള്‍ ഞങ്ങളുടെ മുന്നിലൂടെ അഹങ്കാരത്തോടെ നടപ്പ് ഇതാണോ വല്യ കാര്യം എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞുകൊണ്ട്. ഉച്ചയായപ്പോള്‍ മുഖം വാടി ഞങ്ങള്‍ ആവുന്നതും പറഞ്ഞു ടാ… ഇത് നിനക്ക് നടകൂല എന്തേലും കഴിക്കാന്‍ നോക്ക്.പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു മൂപ്പര് നോമ്പ് മുറിക്കുവാന്‍ കാത്ത്ഇരിക്കുകയാണ്. സന്തോഷം വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ’ എന്ന കുറിപ്പോട് കൂടിയാണ് നിർമ്മൽ മകൻ നോമ്പ് മുറിക്കാൻ പോകുന്നതിന്റെ ചിത്രം പങ്കുവെച്ചത്.

പോസ്റ്റിന് താഴെ കമെന്റുകളുമായി നിരവധി പേരാണ് എത്തിയത്. പലരും മകനെ അഭിനന്ദിച്ച് കൊണ്ടുള്ള കമെന്റുകൾ ചെയ്തപ്പോൾ ചിലർ ആകട്ടെ വർഗീയത വളർത്തുന്ന തരത്തിലെ കമെന്റുകൾ ആണ് ഇട്ടത്. കുറച്ച് പേര് ജാതിയും മതവും എടുത്ത് കാട്ടിയാണ് കുറ്റപ്പെടുത്തലുമായി എത്തിയത്. അതിൽ ഒരു യുവതി പറഞ്ഞത് ഇങ്ങനെയാണ്, ‘എന്ത് നോമ്പ് എടുത്താലും ഹിന്ദുക്കള്‍ കാഫിറുകള്‍ ആണെന്നും നരകത്തില്‍ പോകുമെന്നുമാണ് ഖുര്‍ആന്‍ പറയുന്നത്’ എന്നാണ്. ഇതിനു തക്ക മറുപടിയും നിർമ്മൽ പാലാഴി നൽകി. ‘ചേച്ചി സ്വര്‍ഗത്തില്‍ ആരിക്കില്ലേ അപ്പോ നരകമാണ് സേഫ്’ എന്നാണ് നിർമ്മൽ നൽകിയ മറുപടി. നിരവധി പേരാണ് നിർമ്മലിനെ പിന്തുണച്ചുകൊണ്ട് എത്തിയത്.